ദുൽഖർ രാംചരൺതേജ ചിത്രം : വാർത്ത വ്യാജം

41 141 1താര പുത്രന്മാരായ ദുൽഖറും രാംചരൺതേജയും ഒരുമിച്ചുള്ള തെലുങ്ക് പടത്തെപ്പറ്റി ഇടയ്ക്കു വാർത്തകൾ ഉണ്ടായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് കെ എസ് രവിചന്ദ്ര ആണെന്നും കെ ചക്രവർത്തി ആണ് തിരക്കഥ ഒരുക്കുന്നതെന്നും ഇതൊരു മാസ്സ് ചിത്രം ആണെന്നുമായിരുന്നു വാർത്ത.

എന്നാൽ, ദുൽഖറുമായി അടുത്ത വൃത്തങ്ങൾ  പറയുന്നത് ഇതൊരു തെറ്റായ വാർത്ത ആണെന്നാണ്. ഇത്തരത്തിൽ ഒരു ചിത്രത്തിനുവേണ്ടി യാതൊരു ചർച്ചയും നടന്നിട്ടില്ല എന്നും ദുൽഖർ തന്റെ ബോളിവുഡ് പ്രോജക്ടുകളുടെ തിരക്കിലാണെന്നുമാണ്.

ദുൽഖറിന്റെ അടുത്തായി ഇറങ്ങിയ മഹാനടി വിജയകരമായി പ്രദർശനം തുടരുകയാണ്. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ ആഗസ്റ്റിൽ റിലീസിനെത്തുകയും ചെയ്യും.

admin:
Related Post