അഭിനയജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. അഭിനയജീവിതത്തില്‍ എട്ടാം വര്‍ഷം പിന്നിട്ടിരിക്കുകയാണ് അദ്ദേഹം. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കുശേഷം കോളിവുഡില്‍ എത്തിയ താരം ഫണ്‍ ക്രൈം കോമഡി എന്റര്‍ടെയിനറായ ചിത്രത്തെക്കുറിച്ചും പുതിയസിനിമാവിശേഷത്തെക്കുറിച്ചും സംസാരിക്കുകയാണ്.
കണ്ണുംകണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയിലെ ഒരു നിര്‍ണായക വേഷം ഗൗതം മേനോന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ നായകന്‍ ആകണം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും ഷൂട്ടിംഗ് സമയത്ത് വളരെ അടുത്ത് സംസാരിക്കുവാനും സൗഹൃദം സ്ഥാപിക്കുവാനും സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹമാണ് ആ റോള്‍ ചെയ്യുന്നത് എന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നു എന്നും അറിഞ്ഞപ്പോള്‍ വളരെ എക്സൈറ്റഡ് ആയിരുന്നു എന്നും ദുല്‍ഖര്‍ പറയുന്നു. പ്രതാപ് എന്ന ഗൗതം മേനോന്‍ കഥാപാത്രമാണ് ഈ സിനിമയുടെ നട്ടെല്ല് എന്നും ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നതും ആ കഥാപാത്രം ആണെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്.