ഡ്രൈവിംഗ് ലൈസന്‍സ്’ 20ന്

പൃഥിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായ ഡ്രൈവിംഗ് ലൈസന്‍സ്’ 20ന് തിയേറ്ററുകളില്‍ എത്തും.
‘ഹണി ബീ 2’ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ ഒരുക്കുന്ന ചിത്രമാണിത്. സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജ് വേഷമിടുമ്പോള്‍ ഒരു കടുത്ത ആരാധകനായാണ് സുരാജ് എത്തുന്നത്.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജ്-സുരാജ് കൂട്ടുകെട്ട് വീണ്ടും ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 2011ല്‍ എത്തിയ ‘തേജാഭായ് ആന്റ് ഫാമിലി’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ഇരുവരും ഒരുമിച്ചെത്തിയത്.

പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഡ്രൈവിംഗ് ലൈസന്‍സ് പറയുന്നത്. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അലക്സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

admin:
Related Post