പൃഥ്വിരാജിന്റെ ആരാധകനായി സുരാജ്; ഡ്രൈവിംഗ് ലൈസന്‍സ് ടീസര്‍ രപുറത്ത്

പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന ‘ഡ്രൈവിംഗ് ലൈസന്‍സിന്റെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീന്ദ്രന്‍ എന്നു പേരുള്ള സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഈ താരത്തിന്റെ കടുത്ത ആരാധകനായുള്ള വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷമാണ് സുരാജ് അവതരിപ്പിക്കുന്നത്. ‘9’ന് ശേഷം വീണ്ടും പൃഥിരാജ് നായകനും നിര്‍മ്മാതാവുമാകുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അലക്‌സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈതമാസ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

admin:
Related Post