സജിന്‍ ലാൽ – സമ്പത്ത് റാം ചിത്രത്തിൽ സുപ്രധാന വേഷവുമായി ഡോ എൻ.എം ബാദുഷ

തമിഴ് നടന്‍ സമ്പത്ത് റാം മലയാളത്തില്‍ നായകനാകുന്ന സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത നിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ ഡോ എൻ.എം ബാദുഷ സുപ്രധാന വേഷത്തിൽ എത്തുന്നു. ജീവന്‍ ടിവി ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായ ആണ് ഈ സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ചിത്രത്തിന്റെ താരനിര്‍ണയം നടക്കുന്നു. 72 ഫിലിംസിന്റെ ബാനറില്‍ ഷമീം സുലൈമാനാണ് ചിത്രം നിര്‍മിക്കുന്നത്. ബി.വി. അരുണ്‍ കുമാറാണ് പ്രോജക്റ്റ് ഡിസൈനര്‍. 

ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ദേശീയ അവാര്‍ഡിന്റെ പരിഗണനയിലെത്തിയ ക്രയോണ്‍സ്, താങ്ക്യു വെരിമച്ച്, റിലീസിങ്ങിനൊരുങ്ങുന്ന ഹന്ന എന്നീ ചിത്രങ്ങളാണ് സജിന്‍ലാലിന്റെ സംവിധാന ചിത്രങ്ങൾ. ഗാങ്‌സ്റ്റര്‍ ഓഫ് ഫൂലന്‍, ബിഗ് ബജറ്റ് ചിത്രമായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്നിവയാണ് സജിന്‍ ലാലിന്റെ പുതിയ പ്രോജക്റ്റുകള്‍. വാർത്ത പ്രചരണം : പി ശിവപ്രസാദ്

admin:
Related Post