പ്ളസ്ടു വിദ്യാർത്ഥിയായ വിനോദ്, അവന്റെ അമ്മ വിലാസിനിയോടൊപ്പം ഒരു ഗ്രാമത്തിലെ കയർ മില്ലിൽ പണിയെടുത്ത് ജീവിക്കുന്നു. വിനോദിന്റെ അച്ഛൻ മാധവനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് പന്ത്രണ്ട് വർഷത്തിൽ കൂടുതലായി . ഒരു പ്രത്യേക സാഹചര്യത്തിൽ മില്ല് അടച്ചുപൂട്ടുന്നതോടെ ഇരുവർക്കും തൊഴിൽ നഷ്ടപ്പെടുകയും വിനോദിന്റെ പഠനം അവതാളത്തിലാവുകയും ചെയ്യുന്നു. കയർ സൊസൈറ്റി പ്രസിഡന്റും പോലീസും മില്ല് മുതലാളിയും ലോക്കൽ എംഎൽഎയും നടത്തുന്ന ഗൂഡാലോചന വിനോദ് തിരിച്ചറിയുന്നു. അവൻ വിഭ്രാന്തിയുടെ ലോകത്തിൽ എത്തിപ്പെടുന്നു. വിധി അവന് ദുരന്തങ്ങൾ കാത്തു വെയ്ക്കുന്നു.
അക്ഷയ് ജെ ജെ, നീനാക്കുറുപ്പ്, തുമ്പി നന്ദന, പൂജപ്പുര രാധാകൃഷ്ണൻ , കൃഷ്ണൻ ബാലകൃഷ്ണൻ , ബാലു നാരായണൻ , ദേവൻ നെല്ലിമൂട് , ശ്യാം, വി നരേന്ദ്രമോഹൻ , ജയചന്ദ്രൻ കെ , മേജർ വി കെ സതീഷ്കുമാർ , അരുൺ മോഹൻ , മായാസുകു എന്നിവരഭിനയിക്കുന്നു.
ബാനർ – അനശ്വര ഫിലിംസ്, നിർമ്മാണം – റസ്സൽ സി, കഥ, തിരക്കഥ, സംവിധാനം – വി സി ജോസ് , ഛായാഗ്രഹണം – അനിൽ നാരായൺ , മനോജ് നാരായൺ , പശ്ചാത്തലസംഗീതം – രമേശ് നാരായൺ , എഡിറ്റിംഗ് – കെ ശ്രീനിവാസ് , കളറിസ്റ്റ് – ലിജു പ്രഭാകർ , ചമയം – ബിജു പോത്തൻകോട്, ലാൽ കരമന, വസ്ത്രാലങ്കാരം – അജി മുളമുക്ക് , കല – ഉണ്ണിലാൽ, ശബ്ദമിശ്രണം – അനൂപ് തിലക്, എഫക്ട്സ് – സുരേഷ് തിരുവല്ലം, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – ജസ്റ്റിൻ എൽ വൈ , സ്‌റ്റുഡിയോ – ചിത്രാഞ്ജലി, സ്റ്റിൽസ് – സുജിത്ത് വെള്ളനാട് , പി ആർ ഓ – അജയ് തുണ്ടത്തിൽ .
English Summery : Disha movie shooting completed