ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആളാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ. ഷോയുടെ അകത്തും പുറത്തും ദിൽഷയുടെ പേരിൽ നിരവധി വിവാദങ്ങളും വാർത്തകളും ഉണ്ടായിട്ടുണ്ട്. ബിഗ് ബോസിൽ നിന്ന് വന്നതിനുശേഷം ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജിവമാണ് താരം. ഷോ കഴിഞ്ഞതിനു ശേഷം ദിൽഷക്കു നേരെ വ്യാപക സൈബർ ആക്രമണങ്ങളും നടന്നിരുന്നു.എന്നാൽ അതിലൊന്നും ഇടപെടാതെ തന്റെ സ്വപ്നങ്ങളുടെ പിന്നാലെയാണ് ദിൽഷ ഇപ്പോൾ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയശേഷം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശ്രദ്ധ കൊടുക്കാതെ ദിൽഷ തന്റെ ഡാൻസിംഗ് കരിയറിൽ ശ്രദ്ധ ചെലുത്തുകയാണ്.
സുഹൃത്ത് റംസാൻ മുഹമ്മദിനോടപ്പമുള്ള ഡാൻസ് ഷോ വീഡിയോകൾ ശ്രദ്ധ നേടി. ഇപ്പോഴിതാ റംസാനുമായുള്ള സൗഹൃദത്തെ കുറിച്ചു ദിൽഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘റംസാൻ എന്റെ നല്ല ഫ്രണ്ടാണ്, നല്ല ഡാൻസറാണ്. എനിക്ക് ഡാൻസ് ചെയ്യാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഡാൻസറാണ് റംസാൻ. കുറെ വർഷങ്ങളായിട്ട് അറിയാം, ഇപ്പോൾ കുറച്ചു കൂടെ നന്നായിട്ടു അറിയാം. റംസാനെ കുറിച്ച് ദിൽഷ നൽകിയ മറുപടി ഇങ്ങനെയാണ്. റംസാന് കൊടുക്കാനുള്ള വലിയ ഉപദേശമുണ്ട്. അതിൽ ആദ്യ ഉപദേശം അവനറിയാം. കുറച്ചു ദേഷ്യം കൂടുതലാണ്. ഇടക്ക് ദേഷ്യം വരുമ്പോൾ ഞാൻ പറയാറുണ്ട് കുറച്ചൊന്നു കൺട്രോൾ ചെയ്യാണെന്ന്. റീൽസെടുക്കുന്ന സമയത്തു അവന്റെയടുത്ത് നിന്ന് ഏറ്റവും കൂടുതൽ വഴക്കാണ് കിട്ടാറുള്ളത്. രണ്ടാമത്തെ ഉപദേശം റീൽസെടുക്കുമ്പോൾ വഴക്ക് പറയാതിരുന്നാൽ കുറച്ചു നന്നായിട്ടു എനിക്ക് എക്സ്പ്രഷനിട്ടു ചെയ്യാൻ കഴിയും, ദിൽഷ പറഞ്ഞു.
ദേഷ്യപെടുന്നതിന്റെ കാരണവും റംസാൻ വ്യക്തമാക്കി പ്രാക്റ്റീസ് ചെയ്യുന്ന സമയത്തു ദിൽഷ നല്ല കുട്ടിയായി നല്ല പെർഫെക്ട് ആയി ചെയ്യും, എനിക്കൊരു ക്രൂ ഒന്നുമില്ല. നമ്മൾ തന്നെ ലൈറ്റും പ്രോപ്പർട്ടികളും സെറ്റ് ചെയ്യണം. എല്ലാം നമ്മൾ സെറ്റ് ചെയ്തു ഷൂട്ട് ചെയ്യുമ്പോൾ ആൾ തെറ്റിക്കും. ദേഷ്യ പെടുന്നതല്ല ഞാനെന്തെങ്കിലും പറയുമ്പോൾ അവൾക്കു ദേഷ്യമായി തോന്നുന്നതാണ്, റംസാൻ പറഞ്ഞു.