എന്റെ കാവൽ മാലാഖ’ എന്ന് കുറിച്ചുകൊണ്ട് റിമിയുടെയും പപ്പാ യുടെയും ഡിജിറ്റൽ പെയിന്റിംഗ്

മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ചാനലുകളിൽ അവതാരകയും, നടി, ഗായിക, വ്ലോഗ്ഗർ എന്നി നിലകളിലെല്ലാം ഏറെ ശ്രെദ്ധനേടിയ വ്യക്തികൂടിയാണ് റിമി. എത്ര മണിക്കൂർ വേണമെങ്കിലും കൈയിൽ മൈക്കുമെടുത്തു റിമി സ്റ്റേജിൽ കയറിയാൽ പിന്നെ അവിടെ ഓളമാണ്.

ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ആളുകളെ കയ്യിലെടുക്കാൻ ഒരു പ്രത്യേക കഴിവു തന്നെ ഉണ്ട്. റിമിയുടെ ഊർജ്ജസ്വലത്തെയും സദസിനെ കയ്യിലെടുക്കാനുള്ള കഴിവിനെയും മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ളവർ പോലും അത്ഭുതപ്പെടുത്തിട്ടുണ്ട്.

ഒരു സ്റ്റേജ് ഷോ യിക്കിടെ മമ്മൂട്ടിയുടെ ഗ്ലാമറിന്റെ രഹസ്യം എന്താണെന്ന്  റിമി ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞു റിമിയുടെ എനർജിയുടെ രഹസ്യം പറഞ്ഞാൽ ഞാനും അതു പറഞ്ഞു തരാമെന്നുള്ള രസകരമായ മറുപടിയാണ്  അദ്ദേഹം  നൽകിയത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടികൊണ്ടിരിക്കുന്നത് റിമി പപ്പക്കൊപ്പം നിൽക്കുന്ന ഒരു ഡിജിറ്റൽ പെയിന്റിംഗിന്റെ ചിത്രമാണ്.

സൈനികനായ റിമിയുടെ പപ്പാ പാല മുളയ്ക്കൽ  ടോമിൻ ജോസ് 2014 ലാണ് അന്തരിച്ചത്.  തന്റെ കഴിവുകൾക്ക് പപ്പാ എന്നുമൊരു പ്രോത്സാഹനാമായിരുന്നു എന്ന് റിമി ഒരുപാട് ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്.

റിമി ടോമി എന്നാ പാലാക്കാരി ചുവടു കുറിച്ചത് ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായ ‘മീശമാധവൻ’ നിലൂടെയാണ്. മീശമാധവൻ ചിത്രത്തിലെ ‘ചിങ്ങമാസം വന്നു ചേർന്നാൽ ‘ എന്ന ആദ്യ ഗാനത്തിലൂടെയാണ് റിമിക്ക് കൈനിറയെ അവസരങ്ങൾ വന്നു ചേർന്നത്. പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് നടിയും അവതാരകയും മറ്റു മേഖലയിലും ശ്രദ്ധനേടികൊണ്ടാണ്.

admin:
Related Post