ആരാധകർ കാത്തിരുന്ന പ്രണയജോഡി ദീപിക രൺവീർ വിവാഹ തീയതി പ്രഖ്യാപിച്ചു. നവംബർ 14, 15 തിയതികളായാണ് തങ്ങളുടെ വിവാഹ ചടങ്ങുകൾ നടക്കുക എന്ന് താരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചു. വിവാഹ തീയതി പുറത്തുവിട്ടെങ്കിലും വിവാഹസ്ഥലം തുടങ്ങി മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.