സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടി ദീപിക പദുകോണും രണ്‍വീര്‍ സിംഗും. സിനിമ പ്രെമോഷന് പുറമേ തങ്ങളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളും പരസ്പരമുളള ട്രോളുകളും താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. സിനിമ തിരക്കുകള്‍ക്കിടയിലും തങ്ങളുടേതായ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ താരങ്ങള്‍ സമയം കണ്ടെത്താറുണ്ട്. കുടുംബവും കരിയറും ഒരുപോലെയാണ് ഇരുവരും കൊണ്ട് പോകുന്നത്. സിനിമ ഷൂട്ടിംഗിനിടെ വീണു കിട്ടുന്ന അവസരങ്ങളില്ലെല്ലാം ഒന്നിച്ചു നില്‍ക്കാന്‍ സമയം കണ്ടെത്തുന്ന താരങ്ങള്‍ കൊറോണ വ്യാപനത്തിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി ലഭിച്ച അവധി ആഘോഷമാക്കുകയാണ്. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം താരങ്ങളും വീട്ടിനുള്ളില്‍ തന്നെ ഇരിക്കുകയാണ്, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങുന്നത്.
ഇപ്പോഴിതാ വീട്ടിനുള്ളിലെ രണ്‍വീറുമായുള്ള രസകരമായ നിമിഷം പങ്കുവെയ്ക്കുകയാണ് ദീപിക. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചോക്ലേറ്റ് കഴിക്കുന്നതിന്റെ ബൂമറിങ്ങ് വീഡിയോയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ദീപിക നല്‍കിയത്. ചിയേഴ്സ് എന്ന് കുറിച്ചു കൊണ്ടാണ് ചോക്ലേറ്റുകളുമായുള്ള കൈകളുടെ ബൂമറിങ്ങ് വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരങ്ങളുടെ രസകരമയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ അതേസമയം കൊവിഡ് 19 പടരാതിരിക്കാന്‍ എങ്ങനെ ജാഗ്രത പാലിക്കാമെന്ന് വ്യക്തമാക്കുന്ന വീഡിയോകളും സന്ദേശങ്ങളും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
A post shared by • яαηνєєя ѕιηgн • (@ranveerfcs) on Mar 22, 2020 at 7:04am PDT