‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അനഘ നാരായണൻ. ലാലും അനഘയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ഡിയർ വാപ്പി’. ഷാൻആത്മബന്ധത്തിന്റെ തുളസിധരനാണ് സംവിധാനം, തിരക്കഥ എന്നിവ നിർവഹിച്ചിരിക്കുന്നത്. ആർ മുത്തയ്യ മുരളിയാണ് നിർമാണം. അച്ഛൻ മകൾ കഥ പറയുന്ന ചിത്രമാണ് ഡിയർ വാപ്പി. അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി പോരാടുന്ന മകൾ എന്നതാണ് പ്രമേയം. ആമിറ എന്ന കഥാപാത്രമായാണ് അനഘ എത്തുന്നത്. ബഷീറായി ലാലുമാണ് വേഷമിടുന്നത്. നിരഞ്ജ് മണിയൻപിള്ള രാജുവും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഒരുക്കിയത് കൈലാസാണ്. ഛായഗ്രഹണം എസ് പാണ്ടികുമാർ, എഡിറ്റിംഗ് ലിജോ പോൾ എന്നിവർ നിർവഹിക്കുന്നു. ഫെബ്രുവരി 17 ന് റിലീസിനെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കുകയാണ്. ഏപ്രിൽ 13 മുതൽ ചിത്രം മനോരമ മാക്സിൽ കാണാം.
‘ഡിയർ വാപ്പി’ ഒടിടിയിലേക്ക്
Related Post
-
റാഫി മതിര ചിത്രം “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്
റാഫി മതിര ആദ്യമായി രചിച്ചു സംവിധാനം ചെയ്ത, ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” എന്ന…
-
മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ കാണാം
https://youtu.be/R9TaHgLahHs?si=f7DRqYNlnapBoEhB മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
-
ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “ഹൈന്ദവ”
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…