മലയാളി താരം റോഷൻ മാത്യുവും ആലിയ ഭട്ടും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ‘ഡാർലിംഗ്സ്’ ഓഗസ്‍റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുo . അമ്മ-മകള്‍ ബന്ധം പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജസ്‍മീത് കെ റീന്‍ ആണ്. വിജയ് വർമ്മ, ഷെഫാലി ഷാ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആലിയ ഭട്ടിന്റെ അമ്മയായാണ് ഷെഫാലി ഷാ വേഷമിടുന്നത്.
ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആലിയയുടെ ആരാധകർക്ക് സിനിമയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്നതിന്റെ ഒരു കാഴ്ച്ചയാണ് വീഡിയോ നമുക്ക് നൽകുന്നത്. വിജയ് വർമ്മയുടെയും ആലിയ ഭട്ടിന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള റൊമാന്റിക് ട്രാക്കാണ് ടീസറിൽ കാണിക്കുന്നത്. അതോടൊപ്പം കുറച്ച് സസ്‌പെൻസും . ടീസറിനൊപ്പം ഡാർലിങ്ങിന്റെ ആദ്യ ഒഫീഷ്യൽ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
മലയാളി താരം റോഷൻ മാത്യുവിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘ഡാര്‍ലിംഗ്‍സ്’.
English Summary : Darlings Movie on 5th August on Netflix