കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഡാല്‍ഗോണ കോഫിയാണ് താരം. സൗത്ത് കൊറിയന്‍ സ്പെഷലായ ഡാല്‍ഗോണ വീട്ടില്‍ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി പങ്കിടുകയാണ് നവ്യ നായര്‍. കാഴ്ചയിലും നല്ല ഭംഗിയുണ്ട് നവ്യ തയ്യാറാക്കിയ ഡാല്‍ഗോണ കോഫിക്ക്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദാല്‍ഗോന കോഫി തയ്യാറാക്കിയ വിശേഷങ്ങള്‍ നവ്യ പങ്കുവച്ചത്. ഒപ്പം രുചികരമായ കോഫിക്കായി ഒരു ടിപ്പും നവ്യ നല്‍കുന്നുണ്ട്.” അങ്ങനെ ഞാനും ഉണ്ടാക്കി ദാല്‍ഗോന കോഫി. കോഫിയുടെ കടുത്ത ആരാധകര്‍ക്ക് ഇത് പാലും പഞ്ചസാരയുമില്ലാതെ കുടിക്കാം, അല്ലാത്തവര്‍ അല്പം പാലും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് നല്ലത്. ഞാനങ്ങനെയാണ് ചെയ്തത്, വളരെയധികം രുചികരമായി” – നവ്യ കുറിച്ചു.
വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഡാല്‍ഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡര്‍, പഞ്ചസാര, പാല്, ഐസ് ക്യൂബ്സ് എന്നിവ ചേര്‍ത്താണ് ഡാല്‍ഗോണ കോഫി തയ്യാറാക്കുന്നത്. കോഫി പൗഡര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 2 ടേബിള്‍ സ്പൂണ്‍ ചൂട് വെള്ളം എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഇലക്ട്രിക് ബീറ്റര്‍ ഉപയോഗിച്ച് മൂന്നു നാല് വട്ടം ബീറ്റ് ചെയ്യുക. ഒരു ഗ്ലാസ്സില്‍ ഐസ്ക്യൂബ് ഇട്ടശേഷം മുക്കാല്‍ ഭാഗം തണുത്ത പാല് ഒഴിക്കാം. മുകളിലായി ഉണ്ടാക്കിയ കോഫീ ക്രീം വയ്ക്കുകയാണ് ചെയ്യുന്നത്. തന്റേതായ ചില ടിപ്സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട്.
നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്.
വിനായകന്, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.