കോമഡി ത്രില്ലർ ചിത്രം ശുഭദിനം ഒക്ടോബർ 7-ന് തീയേറ്ററുകളിലെത്തുന്നു

ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്കൊരു പരിഹാര മാർഗ്ഗമെന്ന നിലയ്ക്ക് സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിൻ പൂജപ്പുര കൈക്കൊള്ളുന്ന തീരുമാനങ്ങളും അതിന്റെ പരിണിത ഫലങ്ങളും നർമ്മം കലർത്തി അവതരിപ്പിക്കുന്ന ത്രില്ലറാണ് ശുഭദിനം . ഇന്ദ്രൻസും ഗിരീഷ് നെയ്യാറുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. സിഥിൻ പൂജപ്പുരയെ ഗിരീഷ് നെയ്യാറും സിഥിൻ താമസിക്കുന്ന ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോസേട്ടനായി ഇന്ദ്രൻസും വേഷമിടുന്നു. മാച്ച് ബോക്സ്, തി.മി. രം തുടങ്ങിയ ശ്രദ്ധേയചിത്രങ്ങളൊരുക്കിയ ശിവറാം മണിയാണ് ശുഭദിനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഇന്ദ്രൻസിനും ഗിരീഷ് നെയ്യാറിനും പുറമെ ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവരും ചിത്രത്തിലെ മറ്റു വേഷങ്ങളിലെത്തുന്നു. ബാനർ – നെയ്യാർ ഫിലിംസ്, നിർമ്മാണം – ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം – ശിവറാംമണി, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ്കുമാർ , ആലാപനം – വിജയ് യേശുദാസ് , സൂരജ് സന്തോഷ്, അനാർക്കലി മരിക്കാർ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് – അജയ് തേങ്കര, സൗണ്ട് മിക്സിംഗ് – അനൂപ് തിലക്, സൗണ്ട് ഡിസൈൻ – രാധാകൃഷ്ണൻ എസ് , സതീഷ് ബാബു, ഷൈൻ ബി.ജോൺ , ത്രിൽസ് – അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ മാനേജ്മെന്റ് – ദി സോഷ്യൽ സ്ക്കേപ്പ്, സോംഗ്സ് & ട്രയിലർ- ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, വിതരണം – നെയ്യാർ ഫിലിംസ് ത്രൂ ശ്രീപ്രിയ കമ്പയിൻസ്, സെറ്റ് ഡിസൈൻസ് – 401 ഡിസൈൻ ഫാക്ടറി , ഡി ഐ – കെഎസ്എഫ്ഡിസി , വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്ക്കേപ്പ്, ഡിസൈൻസ് – നെയ്യാർ ഫിലിംസ്, നവീൻ വി , സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ – അജയ് തുണ്ടത്തിൽ .

admin:
Related Post