തമിഴിലും മലയാളത്തിലും നിരവധി ഹാസ്യകഥാപാത്രങ്ങൾ കൈക്കാര്യം ചെയ്ത നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 40 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 35 വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ ഏഴുനൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി.
പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമ മേഖലയിൽ എത്തിയ മനോബാല 1982 ൽ ‘ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വാതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിതാമഗൻ, ചന്ദ്രമുഖി, തമിഴ് പടം, യാരടീ നീ മോഹിനി തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം ചെയ്ത ഹാസ്യവേഷങ്ങൾ മറക്കാൻ സാധിക്കില്ല. ശിവാജി ഗണേശന്റെ ‘പറമ്പറിയം’ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഊർക്കാവലൻ, സത്യരാജിന്റെ ‘മല്ലുവെട്ടി മൈനർ’ പിന്നീട് മോഹൻലാൽ തുടങ്ങി 40 ഓളം ചിത്രങ്ങൾ ഭാരതിരാജയുടെ സഹസംവിധായകനായ മനോബാല സംവിധാനം ചെയ്തിട്ടുണ്ട്.