എൺപതുകളിലേയും തൊണ്ണൂറുകളിലേയും റൊമാന്റിക്ക് ഹീറോ ആയിരുന്ന ‘നവരസ നായകൻ’ കാർത്തിക്കും അദ്ദേഹത്തിന്റെ പുത്രൻ, തമിഴ് സിനിമാ പ്രേമികളായ യുവതി യുവാക്കളുടെ ഹരമായി മാറിയ ഗൗതം കാർത്തിക്കും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമെന്ന സവിശേഷതയും ‘മിസ്റ്റർ.ചന്ദ്രമൗലിയ്ക്കുണ്ട്
റൊമാന്റിക് ആക്ഷൻ ത്രില്ലറായി രസിപ്പിക്കാൻ മിസ്റ്റർ .ചന്ദ്രമൗലി വരുന്നു
കാർത്തിക്ക് മിഡിൽ ക്ലാസ് സർക്കാർ ഓഫീസറായും ഗൗതം കാർത്തിക്ക് പ്രൊഫഷണൽ ബോക്സറായും അഭിനയിക്കുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലറാണ് മിസ്റ്റർ.ചന്ദ്രമൗലി. വര്ഷം 16 ,ഗോകുലത്തിൽ സീതൈ ,കിഴക്കു വാസൽ , ഉള്ളത്തെ അള്ളിതാ പോലുള്ള തന്റെ പൂർവകാല സിനിമകളെ ഹൃദയത്തിലേറ്റിയ ആരാധകർ താനും മകനും ഒന്നിച്ചു അഭിനയിച്ച മിസ്റ്റർ .ചന്ദ്രമൗലിയേയും ഹാർദ്ദവമായി സ്വീകരിക്കും.അത്രത്തോളം മികച്ചൊരു സിനിമയായിരിക്കും ഇത് എന്ന് നവരസ നായകൻ കാർത്തിക് വിശ്വാസം പ്രകടിപ്പിച്ചു .
കുടുംബ സദസ്സുകൾക്കും ഇഷ്ടപെടുന്ന രീതിയിലുള്ള അവതരണ ശൈലിയാണ് താൻ സ്വീകരിച്ചിട്ടുള്ളത് . ഇതിലെ പ്രണയവും പുതുമയാർന്നതാണ് മിസ്റ്റർ .ചന്ദ്രമൗലി ഏവർക്കും ഇഷ്ടപെടും. വിദേശത്തു വെച്ച് ചിത്രീകരിച്ച വർണ്ണശബളമായ ഗാന രംഗങ്ങൾ , ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രത്തിലെ ആകർഷക ഘടകങ്ങളാണ് സംവിധായകൻ തിരു പറഞ്ഞു.
ഏറെ ഗ്ലാമറസ്സായിട്ടാണ് റെജീന കസാൻട്ര ഇതിൽ അഭിനയിച്ചിട്ടുള്ളത് . മിസ്റ്റർ .ചന്ദ്രമൗലിയിലെ കഥാപാത്രം തനിക്കു വളരെ ഇഷ്ടപെട്ടതുകൊണ്ടും ,ഈ കഥാപാത്രത്തിലൂടെ തനിക്കു തമിഴ് സിനിമയിൽ നല്ല സ്ഥാനം നേടാനാവുമെന്ന ആത്മവിശ്വാസവുമാണ് ഏറെ ഇൻവോൾവ്മെന്റോടെ അഭിനയിക്കാൻ പ്രചോദനമായതെന്ന് റെജീന കസാൻട്ര പറയുന്നു.
സന്തോഷ് പ്രതാപ് ,സതീഷ് എന്നിവരാണ് മറ്റു പ്രാധാന അഭിനേതാക്കൾ . വിക്രം വേദയിലൂടെ ശ്രദ്ധേയനായ സി .എസ് .സാം സംഗീത സംവിധാനവും റിച്ചാർഡ് .എം.നാഥൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു . ബോഫ്റ്റാ മീഡിയ വർക്ക് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെയ് ബാനറിൽ ജി.ധനഞ്ജയൻ നിർമ്മിച്ച മിസ്റ്റർ.ചന്ദ്രമൗലി ഉടൻ പ്രദര്ശനത്തിനെത്തും .
പി.ആർ.ഓ സി.കെ.അജയ് കുമാർ