എന്നും മലയാളി കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ടെലിവിഷൻ ചാനലാണ് ഏഷ്യാനെറ്റ്. ചാനലിൽ വരുന്ന ഓരോ പരിപാടിയും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കുടുംബവിളക്കും സ്വന്തനവും തുടങ്ങി ബിഗ്‌ബോസ് വരെ എത്തിനിൽക്കുന്നു.റേറ്റിംഗിലും ഏഷ്യാനെറ്റ് പരമ്പരകൾ തന്നെയാണ് മുന്നിൽ. ഏഷ്യാനെറ്റ് കൂടാതെ ഏഷ്യാനെറ്റ് പ്ലസും മൂവിസും മലയാളിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ചാനലുകൾ ആയി മാറികഴിഞ്ഞു. അൺലിമിറ്റഡ് സിനിമകളാണ് ഏഷ്യാനെറ്റ് മൂവിസിന്റെ പ്രേത്യേകത.ഏത് സമയവും സിനിമ കണ്ട് ആസ്വദിക്കാൻ സാധിക്കും.കോവിഡ് – ലോക്ക് ഡൌൺ കാലത്ത് കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആശ്വാസമായിരുന്നു ഏഷ്യാനെറ്റ് മൂവീസ്. അതുപോലെതന്നെയാണ് ഏഷ്യാനെറ്റ് പ്ലസും. പല ജനപ്രിയ പരിപാടികളുടെയും പുന സംപ്രേഷണം ഏഷ്യാനെറ്റ് പ്ലസിലാണ് മലയാളി കാണുന്നത്. കൂടാതെ ഇന്ത്യൻ പ്രിമിയർ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗഉം ഏഷ്യാനെറ്റ് പ്ലസിൽ കാണാം. അതും മലയാളം വിവരണത്തോടെ. ഷൈജു ദാമോദരൻ അടക്കം നിരവധി പ്രമുഖരാണ് ഈ വിവരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.എന്നാൽ പല കേബിൾ നെറ്റ്‌വർക്കുകളിൽ ഏഷ്യാനെറ്റ് പ്ലസും ഏഷ്യാനെറ്റ് മൂവിസും ലഭ്യമല്ല എന്നത് പ്രേക്ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രധാനമായും കേരളവിഷൻ നെറ്റ്‌വർക്കുകളാണ് സേവനം തടസപ്പെട്ടിരിക്കുന്നത്. പല ഉപഭോക്താക്കളും പരാതിപ്പെട്ടിട്ടും ഏഷ്യാനെറ്റ് മൂവിസും ഏഷ്യാനെറ്റ് പ്ലസും കൂടാതെ സ്റ്റാർ സ്പോർട്സ് അടക്കമുള്ള കായിക വിനോദ ചാനലുകളും ഇവർ പ്രേക്ഷകർക്ക് നൽകുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.ഈ ചാനലുകൾ ലഭ്യമാകുന്ന മറ്റ് നെറ്റ്‌വർക്ക് കളിലേക്ക് മാറുമെന്ന #make theswitch ക്യാമ്പയിനും ഉപഭോക്താക്കൾ ആരംഭിച്ചിട്ടുണ്ട്.
English Summary : Can’t watch Asianet channel?