ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബര്‍മൂഡ’യുടെ റിലീസ് അനൗൺസ്മെൻ്റ് ടീസർ പുറത്തിറക്കി. ചിത്രം ജൂലായ് 29ന് തീയേറ്ററുകളിൽ എത്തും. പെൻ ആൻ്റ് പേപ്പർ ക്രിയേഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
ബാദുഷ സിനിമാസ് 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം,ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഹാസ്യത്തിന് പ്രാധാന്യമുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക.സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.
ബർമുഡ’യുടെ പുതിയ പോസ്റ്ററും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഷെയിൻ വിനയ് ഫോർട്ട് എന്നിവരെ കൂടാതെ ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്.വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം സംവിധാനം നിർവഹിക്കുന്നത് രമേഷ് നാരായണനാണ്. കോസ്റ്റും ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകർ.
English Summary : Bermuda release on July 29th