ഓണം കൊഴുപ്പിക്കാൻ ബാഡ് ബോയ്സ് നാളെ എത്തും!

മലയാള സിനിമയിൽ അടുത്ത കാലത്ത് ഇറങ്ങുന്ന താര നിബിഡമായ സിനിമയാണ് ഒമർ ലുലുവിൻ്റെ സംവിധാനത്തിൽ ‘ എവർഗ്രീൻ സ്റ്റാർ ‘ റഹ്മാൻ നായകനായി അഭിനയിച്ച ബാഡ് ബോയ്സ്. ഉത്സവ ലഹരി പകരുന്ന വർണ്ണ പകിട്ടാർന്ന ഒരു സിനിമായായിരിക്കുമിത്. റഹ്മാനെ കൂടാതെ ഷീലു എബ്രഹാം ,ബാബു ആൻ്റണി, സൈജു കുറുപ്പ്,ധ്യാൻ ശ്രീനിവാസൻ, ബാല, അജു വർഗീസ്, ആൻസൻ പോൾ,ബിബിൻ ജോർജ്ജ്, സെന്തിൽ, രമേഷ് പിഷാരടി, ടിനി ടോം, ‘ ഡ്രാകൂള ‘ സുധീർ, ഹരിശ്രീ അശോകൻ,. ശങ്കർ , സോഹൻ സീനു ലാൽ, സജിൻ ചെറുകയിൽ, ഭീമൻ രഘു , മൊട്ട രാജേന്ദ്രൻ ആരാധ്യ ആൻ, മല്ലികാ സുകുമാരൻ തുടങ്ങി വലിയൊരു താര നിര ബാഡ് ബോയ്സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ചിത്രത്തിൻ്റെ ട്രെയിലറും, വില്യം ഫ്രാൻസിസ് ചിട്ടപ്പെടുത്തിയ ഗാനങ്ങളും ട്രെൻഡിങ് ആയി ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയം.

ഓണത്തിന് തിയറ്ററിൽ കുട്ടികൾ, യുവതി യുവാക്കൾ,മുതിർന്നവർ എന്ന പ്രായഭേദമന്യേ ഏവർക്കും ആഘോഷത്തോടെ ആസ്വദിക്കാവുന്ന നർമ്മരസപ്രദമായ കളർ ഫുൾ മാസ് ആക്ഷൻ എൻ്റർടൈനറായിരിക്കും ബാഡ് ബോയ്സ് എന്നാണ് സംവിധായകൻ ഒമർ നൽകുന്ന വാഗ്ദാനം. നർമ്മവും, ആക്ഷനും, കളർ ഫുൾ ഗാന രംഗങ്ങൾ കൊണ്ടും സമൃദ്ധമായ ഓണ വിരുന്നത്രേ ബാഡ് ബോയ്സ്. രണ്ടര മണിക്കൂർ സ്വയം മറന്ന് പ്രേക്ഷകർക്ക് റിലാക്സേകുന്ന രീതിയിലുള്ള രസകരമായ അവതരണ ശൈലിയാണ് സംവിധായകൻ ഒമർ അവലംബിച്ചിട്ടുള്ളത്. ഒമറിൻ്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശാണ്. ജനപ്രീതി നേടി സെൻസേഷനായ ‘ ഒരു അഡാർ ലൗ ‘ എന്ന സിനിമക്ക് ശേഷം ഒമറും സാരംഗും ഒന്നിക്കുന്ന സിനിമയാണ് എന്ന സവിശേഷതയും ബാഡ് ബോയ്സിനുണ്ട്. ആൻ്റപ്പൻ എന്നാ ഗുണ്ടാ തലവൻ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്.

സിനിമയെ കുറിച്ചും തൻ്റെ കഥാപാത്രത്തെ കുറിച്ചും റഹ്മാൻ പറയുന്നു…. ” വർഷങ്ങൾക്ക് ശേഷം ഹ്യൂമർ ട്രാക്കിൽ ഞാൻ വളരെയധികം റിലാക്സ്ഡായി ആസ്വദിച്ച് ചെയ്‌ത സിനിമയാണ് ബാഡ് ബോയ്സ്. സീരിയസ് കഥാപാത്രങ്ങൾ സ്ഥിരം ചെയ്ത് മടുത്തിരിക്കുന്ന വേളയിലാണ് ഒമർ ആൻ്റപ്പൻ എന്ന കഥാപാത്രവുമായി എന്നെ സമീപിക്കുന്നത്. ഒമറും തിരക്കഥാകൃത്ത് സാരംഗും കഥ പറയുമ്പോൾ, ഞാൻ വളരെയധികം ചിരിച്ച് ആസ്വദിച്ച് കൊണ്ടാണ് കേട്ടത്. എത്ര പ്രായമായാലും എല്ലാവരിലും ഒരു കുട്ടിത്തമുണ്ടാവും… മനസിൽ ഒരു കുട്ടിത്തമുണ്ടാവും …. മനസിൽ ഒരു ഹീറോയിസം കൊണ്ടു നടക്കും… അങ്ങനെയൊരു സ്വപ്ന ലോകത്ത് ജീവിക്കുന്ന ആളാണ് ആൻ്റപ്പൻ. അയാൾക്ക് വിവരവുമില്ല വിദ്യാഭ്യാവുമില്ല. പക്ഷേ മനസിൽ ഒരു പാട് സ്നേഹമുണ്ട്. ഒരുപാട് പേരെ സഹായിക്കും അതാണ് ആൻറപ്പൻ്റെ ഏക ക്വാളിഫിക്കേഷൻ. ഇതു വരെ ഞാൻ അഭിനയിച്ചിട്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം. പ്രത്യേക ബോഡി ലാംഗ്വേജും , അപ്പിയറൻസും , ആക്ടിവിറ്റിസും ആറ്റിറ്റ്യൂഡുമാണ് ആൻ്റപ്പൻ്റേത്. നേരത്തെ പറഞ്ഞ പോലെ ബാഡ് ബോയ്സും ആൻ്റപ്പനും എനിക്കൊരു ചെയിഞ്ചാണ്. എന്ത് ആത്മ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒമർ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തതെന്നതിൽ എനിക്ക് അത്ഭുതം തോന്നി. കാരണം ഇന്നു വരെ ഇങ്ങനെ ഒരു മുഴു നീള പശ്ചാത്തലത്തിലുള്ള സിനിമയോ കഥാപാത്രമോ ചെയ്തിട്ടില്ല. ഇനിയങ്ങോട്ട് ഇതു പോലുള്ള സബ്ജെക്ടുകളിൽ അഭിനയിക്കണം എന്നാണു ഞാൻ ആഗ്രഹിക്കുന്നത്. അടുത്ത കാലത്തായി ഞാൻ അഭിനയിച്ചതും , അഭിനയിച്ചു കൊണ്ടിരിക്കുന്നതുമായ എല്ലാ സിനിമകളിലും വളരെ സീരിയസായി സ്‌ട്രസോട് കൂടിയാണ് അഭിനയിച്ചത്. ആ സിനിമകളിൽ പത്തു പേജുള്ള ഡയലോഗുകൾ ഉണ്ടാവും. ഉറക്കമിളച്ചിരുന്ന് ഡയലോഗുകൾ പഠിച്ചിട്ടാണ് സെറ്റുകളിൽ പോകാറ്. എന്നാൽ ബാഡ് ബോയ്സിൻ്റെ കാര്യത്തിൽ നേരേ വിപരീതമായി. സെറ്റിൽ വളരെ റിലാക്സ്ഡ് ആയിരുന്നു. ഷൂട്ടിങ്ങിന് ശേഷം നന്നായി ഉറങ്ങുവാനും കഴിഞ്ഞു. അടുത്ത ദിവസം ഫ്രഷ് ആയി അഭിനയിക്കാനും കഴിഞ്ഞു. ആൻ്റപ്പനേയും ബാഡ് ബോയ്സിനെയും എല്ലാ വിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെടും അവർ ആസ്വദിക്കും, ഉള്ളു തുറന്നു ചിരിച്ചു കൊണ്ട് ആസ്വദിക്കും എന്നാണ് വിശ്വാസം.”

ഷീലു എബ്രഹാമാണ് ചിത്രത്തിൽ റഹ്മാൻ്റെ ഭാര്യയായ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷീലുവിൻ്റെ അഭിനയ ജീവിതത്തിൽ മേരി ഒരു വഴിത്തിരിവാകും എന്ന പ്രതീക്ഷയാണ്. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച ബാഡ് ബോയ്സ് ഓണം പ്രമാണിച്ച് നാളെ, സെപ്തംബർ 13- ന് പ്രദർശനത്തിനെത്തും

സി.കെ.അജയ്കുമാർ
admin:
Related Post