അനുദിനം വളരുന്ന ആത്മബന്ധവുമായി 30 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന , മലയാളികളുടെ പ്രിയ ചാനൽ ഏഷ്യാനെറ്റ് , വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ സ്റ്റാർ സിങ്ങർ, സ്റ്റാർട്ട് മ്യൂസിക് തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.
ഓഗസ്റ്റ് 28 , ഉത്രാടം ദിനത്തിൽ രാവിലെ 9 മണിക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ചലച്ചിത്രം “ഭീഷ്മപർവ്വവും ” ഉച്ചക്ക് 12 മണിക്ക് അനശ്വരനടന്മാരായ ഇന്നസെന്റിന്റെയും മാമുക്കോയയുടെയും സിനിമ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പ്രശസ്തസംവിധായകരായ പ്രിയദർശനും സത്യൻ അന്തിക്കാട് ചേർന്ന് പങ്കുവയ്ക്കുന്ന ” ഒപ്പം എന്നും എപ്പോഴും ” , ഒരു മണിക്ക് സുരേഷ് ഗോപി , കെ എസ് ചിത്ര , സുരാജ് വെഞ്ഞാറമൂട് , രമേഷ് പിഷാരടി , മധു ബാലകൃഷ്ണൻ , നവ്യ നായർ , ഹരീഷ് കണാരൻ , നിത്യ മാമൻ , ശ്രുതി ലക്ഷ്മി , മാളവിക , അന്ന പ്രസാദ് , കലാഭവൻ ജോഷി , ദേവി ചന്ദന തുടങ്ങിയവർ പങ്കെടുത്ത, സിങ്കപ്പൂർ മലയാളി അസോസിയേഷനും ഏഷ്യാനെറ്റും ചേർന്ന് ഒരുക്കിയ മെഗാ സ്റ്റേജ് ഇവന്റ് ” സിങ്കപ്പൂർ ഓണം നൈറ്റ് 2023 “ഉം , തുടർന്ന് സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ വൈകുന്നേരം 4 മണിക്ക് പ്രണയത്തിന്റെയും നഷ്ടത്തിന്റെയും കണ്ടെത്തിയ കുടുംബ രഹസ്യങ്ങളുടെയും ഒരു യാത്രയുമായി വിജയരാഘവൻ ശ്രേദ്ധേയമായി കഥാപാത്രത്തെ അവതരിപ്പിച്ച ” പൂക്കാലവും ” രാത്രി 7.30 ന് ഫഹദ് ഫാസിൽ , മുകേഷ് , വിനീത് , ശാന്തി കൃഷ്ണ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ” പാച്ചുവും അത്ഭുതവിളക്കും ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ഓഗസ്റ്റ് 29 , തിരുവോണദിനത്തിൽ രാവിലെ 9 മണിക്ക് മോഹൻലാൽ , പൃഥ്വിരാജ് , ലാലു അലക്സ് , മീന , കല്യാണി പ്രിയദർശൻ , കനിഹ എന്നിവർക്കൊപ്പം വൻതാരനിര അണിനിരന്ന സൂപ്പർഹിറ്റ് ഫാമിലി എന്റെർറ്റൈനെർ “ബ്രോ ഡാഡി “യും ഉച്ചക്ക് 12.30 ന് പ്രത്യേക പരിപാടി ” അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്രയും ” , 1.30 ന് പ്രശസ്തചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂടും ബിഗ്ഗ് ബോസ്സിലെ അഞ്ചുസീസണുകളിലെ പ്രധാന മത്സരാർത്ഥികളും ചേർന്നൊരുക്കുന്ന ഓണവിരുന്ന് ” സുരാജും ബോസ്സായ താരങ്ങളും ” ഉച്ചതിരിഞ്ഞു 3 മണിക്ക് മലയാളടെലിവിഷൻ ചരിത്രത്തിൽ സുവർണലിപികളാൽ എഴുതിച്ചേർത്ത , മലയാളസിനിമയ്ക്ക് ഒരുപിടി താരങ്ങളെ സമ്മാനിച്ച “സിനിമാല ” യിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്ന പ്രത്യേക പരിപാടിയും സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന് സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ വൈകുന്നേരം 4 മണിക്ക് സൈജു കുറുപ്പും നവ്യ നായരും പ്രധാനകഥാപാത്രങ്ങളായ ഫാമിലി എന്റെർറ്റൈനെർ “ജാനകി ജനേയും ” രാത്രി 7 മണിക്ക് മലയാളികൾ നേരിട്ട് കണ്ട മഹാപ്രളയത്തിന്റെ ഭീകരത അഭ്രപാളിയിലൊതുക്കി മാനവികതയുടെ അടയാളം പോലെ സൂക്ഷിച്ചുവയ്ക്കാവുന്ന , താരസമ്പന്നമായ സൂപ്പർഹിറ്റ് ചലച്ചിത്രം ” 2018 ” ഉം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .
വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഓഗസ്റ്റ് 26 ന് വൈകുന്നേരം 4 മണിക്ക് ജോജു ജോർജ് , അർജ്ജുൻ അശോക് , ശ്രുതി രാമചന്ദ്രൻ , നിഖില വിമൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ” മധുരവും ” , ഓഗസ്റ്റ് 27 ന് ഉച്ച തിരിഞ്ഞു 3.30 ന് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ആക്ഷേപഹാസ്യ സിനിമ ” പുരുഷപ്രേതം ” ഉം സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ ഓഗസ്റ്റ് 26 , 27 തീയതികളിൽ രാത്രി 7 .30 ന് ഓണം സ്പെഷ്യൽ സ്റ്റാർ സിംഗറും 9 മണിക്ക് ഓണാഘോഷങ്ങളുമായി സ്റ്റാർട്ട് മ്യൂസിക്കും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
ഓണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഓണകലവറ , ഓണരുചിമേളം , ജനപ്രിയപരമ്പരകൾ , സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ തുടങ്ങി നിരവധി ഓണപരിപാടികളും, സംഗീത വിരുന്നുകളും ഈ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ഏഷ്യാനെറ്റ് മൂവിസിലും ഏഷ്യാനെറ്റ് പ്ലസിലും ഓണനാളുകളിൽ നിരവധി സൂപ്പര്ഹിറ് ചലച്ചിത്രങ്ങളും ഓണപരിപാടികളും സംപ്രേക്ഷണം ചെയ്യുന്നു.