ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്ത സാമൂഹ്യപ്രസക്തിയുള്ള പുതിയ ചിത്രം ‘ഖെദ്ദ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ നടി ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖെദ്ദ’. ബന്ധങ്ങളെ ശിഥിലമാക്കുന്ന ഫോണ്‍കെണിയുടെ കഥ പറയുകയാണ് ‘ഖെദ്ദ’. ഏറെ സാമൂഹ്യപ്രസക്തിയുള്ളതാണ് ഈ ചിത്രം.
തന്‍റെ കഴിഞ്ഞ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ‘ഖെദ്ദ’യെന്ന് സംവിധായകന്‍ മനോജ് കാന പറഞ്ഞു. പൊതുവായ ഒരു സാമൂഹ്യപ്രശ്നം തന്നെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സ്ത്രീകളും പെണ്‍കുട്ടികളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ എന്ന കെണിയില്‍ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ‘ഖെദ്ദ’യുടെ ഇതിവൃത്തമെന്നും മനോജ് കാന വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. കോവിഡ് ടെസ്റ്റ്, മാസ്ക്ക്, സാനിറ്റൈസര്‍ തുടങ്ങി സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും ലൊക്കേഷനില്‍ ഒരുക്കിയിരുന്നു. എഴുപുന്ന, എരമല്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഖെദ്ദയുടെ ചിത്രീകരണം.
സുധീര്‍ കരമന,സുദേവ് നായര്‍, സരയു, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടിയ ക്യാമറ മാന്‍ പ്രതാപ് പി നായര്‍ , കോസ്റ്റ്യൂം ഡിസൈനര്‍ അശോകന്‍ ആലപ്പുഴയും ‘ഖെദ്ദ’യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ് , സംവിധാനം-മനോജ് കാന, നിര്‍മ്മാണം- ബെന്‍സി നാസര്‍, ക്യാമറ – പ്രതാപ് പി നായര്‍, എഡിറ്റര്‍- മനോജ് കണ്ണോത്ത്, ആര്‍ട്ട് – രാജേഷ് കല്‍പ്പത്തൂര്‍, കോസ്റ്റ്യൂം- അശോകന്‍ ആലപ്പുഴ, മേക്കപ്പ് – പട്ടണം ഷാ, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രിയേഷ് കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ – ഉമേഷ് അംബുജേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – അരുണ്‍ വി ടി, ഉജ്ജ്വല്‍ ജയിന്‍,സൗണ്ട് ഡിസൈനേഴ്സ്- മനോജ് കണ്ണോത്ത്, റോബിന്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, സ്റ്റില്‍സ് – വിനീഷ് ഫളാഷ് ബാക്ക്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് – ഋതു, ഉദ്ദാസ് റഹ്മത്ത് കോയ എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
പി ആര്‍ സുമേരന്‍ ( പി ആര്‍ ഒ)
English Summary : Asha Sarath daughter Uttara Sarath movie; Manoj Kana’s ‘Khedda’ shooting is over