നടിയും നർത്തകിയുമായ ആശ ശരത് മലയാളികളുടെ പ്രിയ താരമാണ്. മകൾ കീർത്തന യു കെയിലെ വാർവിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ്സ് അനലിസ്റ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ സന്തോഷം പങ്കുവെക്കുകയാണ് ആശ ശരത് ഇപ്പോൾ. “എപ്പോഴും ഓർക്കുക, നീ വിശ്വസിക്കുന്നതിലും ധിരയാണ് നീ, വിചാരിച്ചതിലും ശക്തയും, മിടുക്കിയുമാണ്. നീ അറിയുന്നതിലും കൂടുതൽ സ്നേഹിക്കാപ്പെടുന്നവളുമാണെന്ന് ഓർക്കുക. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു”. ആശ ശരത് കുറിക്കുന്നു.
ആശ ശരത്തിന്റെ രണ്ടു പെൺമക്കളിൽ ഇളയവളാണ് കീർത്തന. മൂത്ത മകൾ ഉത്തര മെക്കാനിക്കൽ എഞ്ചിനീയറാണ്. 2021 ലെ മിസ്സ് കേരള റണ്ണർ
അപ്പുമായിരുന്ന ഉത്തര
അമ്മയ്ക്കൊപ്പം നൃത്ത വേദികളിൽ സജിവമാണ്. മനോജ് ഖന്നയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഖൈദ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.