കലാ സംവിധായകനും പ്രൊഡക്ഷൻ ഡിസൈൻനറുമായ സുനിൽ ബാബു (50) അന്തരിച്ചു. കാലിലുണ്ടായ നീരി നെ തുടർന്നാണ് മൂന്ന് ദിവസം മുന്നേ എറണാകുളം അമൃത ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി ഹൃദയഘാതത്തെ തുടർനാണ് മരണം സംഭവിച്ചത്.
പത്തനംതിട്ട മല്ലപ്പള്ളിയാണ് സ്വദേശം. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻനായരുടെയും സരസ്വതിയമ്മയുടെയും മകനാണ്.അനന്തഭദ്രത്തിലെ കലാസംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
മൈസൂർ ആർട്സ് കോളേജിലെ പഠനത്തിന് ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തു വെച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡിലെ തിരക്കുള്ള കലാസംവിധായകൻ കുടിയായിരുന്നു.
വിജയ് നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘വാരിസ് ‘ ആണ് സുനിലിന്റെ അവസാനമായി പ്രവർത്തിച്ചത്. ഗജനി, ലക്ഷ്യ, എം എസ് ധോണി, സ്പെഷ്യൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. ഭാര്യ :പ്രേമ മക്കൾ : ആര്യ