ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ മുബീൻ റൗഫ് (Mubeen Rouf ) സംവിധാനം ചെയ്യുന്ന “ആരോമലിന്റെ ആദ്യത്തെ പ്രണയം ” ചിത്രീകരണം പൂർത്തിയായി. നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മുബീൻ റൗഫ് . നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ നായകനാകുന്നത് കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമനാണ്. സിദ്ദിഖിന്റെ ആദ്യ മലയാള ചിത്രമാണിത്. നായികയാകുന്നത് അമാന ശ്രീനിയാണ്. അവരെ കൂടാതെ സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ ,രവി എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനർ – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ് , സംവിധാനം – മുബീൻ റൗഫ് (Mubeen Rouf ), ഛായാഗ്രഹണം – എൽദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം – മിർഷാദ് കയ്പമംഗലം, എഡിറ്റിംഗ് , കളറിസ്റ്റ് – അമരിഷ് നൗഷാദ്, ഗാനരചന – രശ്മി സുശീൽ, മിർഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം – ചാൾസ് സൈമൺ, ശ്രീകാന്ത് ശങ്കരനാരായണൻ , ആലാപനം – കെ എസ് ഹരിശങ്കർ , ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ, ക്രിയേറ്റീവ് ഡയറക്ടർ – അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ – റിയാസ് വയനാട്, പശ്ചാത്തലസംഗീതം – ശ്രീകാന്ത് ശങ്കരനാരായണൻ , കല-സിദ്ദിഖ് അഹമ്മദ്, ചമയം – ഷിജുമോൻ , കോസ്‌റ്റ്യും – ദേവകുമാർ എസ് , കാസ്റ്റിംഗ് ഡയറക്ടർ – റമീസ് കെ , ത്രിൽസ് – സജീർഖാൻ , മരയ്ക്കാർ , കോറിയോഗ്രാഫി – സാകേഷ് സുരേന്ദ്രൻ , സംവിധാന സഹായികൾ – സൂര്യൻ, അലൻ വർഗ്ഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷൻ മാനേജർ – അനന്തകൃഷ്ണൻ , സ്‌റ്റുഡിയോ – ഫ്യൂച്ചർ വർക്ക്സ് മീഡിയ ഫാക്ടറി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – മുഹമ്മദ് ഫയസ് , അശ്വിൻ മോട്ടി, ഡിസൈൻസ് – അർജുൻ സി രാജ്, മീഡിയ ഫാക്ടറി , സ്റ്റിൽസ് – ബെൻസൻ ബെന്നി,
പി ആർ ഓ – അജയ് തുണ്ടത്തിൽ
English Summary : Aromalinte aadyapranayam shootting complete