ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ് വർക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യാ മേനോനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് സന്തോഷ് വർക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു. നിത്യാ മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേട്ടടങ്ങും മുമ്പ് തന്നെ നടി നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു. നിഖിലയുടെ അമ്മയോട് വിവാഹകാര്യം സംസാരിച്ചെന്നും അവർക്ക് താല്പര്യമില്ലെന്ന് പറഞ്ഞെന്നുമാണ് സന്തോഷ് പറഞ്ഞത്.
പിന്നീട് നടി ഐശ്വര്യ ലക്ഷ്മിയോടുള്ള ഇഷ്ടവും സന്തോഷ് തുറന്നു പറഞ്ഞിരുന്നു. പിന്നാലെ മോനിഷ മോഹൻ മേനോൻ, കമൽ ഹാസന്റെ മകൾ അക്ഷര തുടങ്ങിയവരോടും ഇഷ്ടം പറഞ്ഞ് സന്തോഷ് വർക്കി എത്തിയിരുന്നു. ഇപ്പോഴിതാ പുതിയ ഇഷ്ടം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. മാറ്റാരുമല്ല, ഹണി റോസാണ്. ഇത്രയും അഴക് വേറെ ആരിലും താൻ കണ്ടിട്ടില്ലെന്നാണ് സന്തോഷ് വർക്കി പറയുന്നത്. വെറുതെ ആണോ ആളുകൾ അമ്പലം കെട്ടാൻ ഇറങ്ങിയതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ഇതാണോ നിങ്ങളുടെ പുതിയ പ്രണയം എന്ന് ചോദിച്ചു നിരവധി ആളുകളാണ് രംഗത്തെത്തി യിരിക്കുന്നത്.