സിനിമ പ്രേക്ഷകരുടെ ഏറെ ഇഷ്ടപെട്ട യുവനടികളാണ് അനു സിതാരയും നിമിഷ സജയനും. ഇരുവരും സുഹൃത്തുക്കളുമാണ്. ഇവർ രണ്ടു പേരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഇന്നലെ നിമിഷ സജയന്റെ പിറന്നാൾ കൂടിയായിരുന്നു. അനു സിതാര ആശംസകൾ അറിയിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ശ്രെദ്ധ നേടിയിരിക്കുന്നത്. രണ്ടുപേരും ഒന്നിച്ചു മലമുകളിൽ ഓടി കയറുന്നതും ഒന്നിച്ചു ചിരിക്കുന്നത് കളിക്കുന്നതുമെല്ലാമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘പിറന്നാൾ ആശംസകൾ നിമ്മി ‘എന്നാണ് അനു സിതാര കുറിച്ചിരിക്കുന്നത്. ‘നന്ദി ചിങ്കി’ എന്ന് നിമിഷ മറുപടി കൊടുക്കുകയും ചെയ്തു. ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന ചിത്രത്തിലാണ് നിമിഷ അവസാനമായി വേഷമിട്ടത്. നിമിഷ മറാത്തി ചിത്രത്തിലും അഭിനയിച്ചിരുന്നു. ‘പത്തു തല’ യാണ് അനുവിന്റെ പുതിയ ചിത്രം മാർച്ച് 30 ന് റിലീസിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.