ബോളിവുഡിലെ താരസുന്ദരിയായ ആലിയ ഭട്ട് ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ എക്സിബിഷൻ കൂടിയായ മെറ്റ് ഗാലയിൽ തിളങ്ങി. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവർക്ക് പിന്നാലെയാണ് ആലിയ ഭട്ട് മെറ്റ് ഗാലയിൽ പങ്കെടുത്തത്. ആലിയ മെറ്റ് ഗാലയുടെ ഭാഗമാക്കുന്നത് ആദ്യമായാണ്. ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ മെട്രോപോളിറ്റാൻ മ്യൂസിയം ഓഫ് ആർട്സ് കോസ്റ്റും ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള ചാരിറ്റി ഈവന്റാണ് മെറ്റ് ഗാല. മെയ് ഒന്നിമായിരുന്നു മെറ്റ് ഗാല നടന്നത്.
മെറ്റ് ഗാലയിൽ ആലിയ ഭട്ട് വെള്ള ഗൗൺ അണിഞ്ഞാണ് എത്തിയത്. ലോക പ്രശസ്ത ജർമൻ ഫാഷൻ ഡിസൈനെറും ഫാഷൻ ഐക്കണായ കാൾ ലാഗർഫെൽഡിനോടുള്ള ആദര സൂചകമായാണ് വെള്ള ഗൗണിൽ ആലിയ എത്തിയത്. കാഴ്ചയിൽ സിമ്പിൾ ലുക്ക് തോന്നിയെങ്കിലും ഈ ഗൗണിന് പ്രത്യേകത ഉണ്ട്. ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ചതാണ് ഗൗൺ. പ്രബൽ ഗുരുങ്ങാണ് വസ്ത്രം രൂപകല്പനചെയ്തിരിക്കുന്നത്. ഡയമണ്ട് കമ്മലുകളും വളകളുമാണ് ആലിയ അണിഞ്ഞിരിക്കുന്നത്.
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. കഴിഞ്ഞ നവംബർ ആറിനായിരുന്നു ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ആലിയ ഭട്ട് അവസാനമായി അഭിനയിച്ച ചിത്രമാണ് ‘ബ്രഹ് മാസ്ത്ര’. ആ ചിത്രത്തിലെ നായകനായി വേഷമിട്ടത് രൺബീർ കപൂർ തന്നെയായിരുന്നു. അയൻ മുഖർജി സംവിധാനം ചെയ്ത ‘ബ്രഹ്മാസ്ത്ര’യിൽ ആലിയയും രൺബീറും ഒരുമിച്ച് അഭിനയിച്ച ചിത്രം കൂടിയാണ്. സമീപകാലത്തെ ബോളിവുഡ് ചിത്രങ്ങളെയെല്ലാം ബോക്സ് ഓഫീസ് കളക്ഷനിൽ മറികടന്നു കൊണ്ടാണ് ബ്രഹ്മാസ്ത്ര നേടിയത്. അയൻ മുഖർജിയും ഹുസൈൻ ദലാലും ചേർന്നാണ് തിരക്കഥ എഴുതിയത്.