കുതിച്ചുയരുന്ന സവാളയുടെ വിലയാണ് രാജ്യത്ത് ചര്‍ച്ചയാകുന്ന പ്രശ്‌നങ്ങളിലൊന്ന്. ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക്’ അക്ഷയ് കുമാര്‍ നല്‍കിയ ‘വിലയേറിയ’ സമ്മാനമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സവാള കൊണ്ടുള്ള കമ്മല്‍ സെറ്റാണ് ട്വിങ്കിളിന് അക്ഷയ് കുമാര്‍ നല്‍കിയത്.
കപില്‍ ശര്‍മ ഷോയില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് ഈ സ്‌നേഹസമ്മാനം നല്‍കിയതെന്നും ട്വിങ്കിള്‍ പറയുന്നു. ‘എന്റെ പങ്കാളി കപില്‍ ശര്‍മ ഷോയില്‍ പെര്‍ഫോം ചെയ്ത് മടങ്ങിയെത്തി പറഞ്ഞു, അവരിത് കരീനയെ കാണിച്ചു, പക്ഷേ അത് കരീനയെ ഇംപ്രസ് ചെയ്യുമെന്ന് എനിക്കു തോന്നിയില്ല, പക്ഷേ ഇത് നീ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു, അതിനാല്‍ ഞാനിതു നിനക്കായി കൊണ്ടുവന്നു. ചിലപ്പോള്‍ വളരെ ചെറിയ, നിസാരമായ കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുക,” ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.