സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകും. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പാച്ചുവും അത്ഭുതവിളക്കും എന്നാണ്.
സിനിമയുടെ പ്രഖ്യാപനം സമൂഹമാദ്ധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ തരംഗമായി. ചിത്രത്തിലെ നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി അഖില്‍ സത്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യാന്തര ശ്രദ്ധ നേടിയ ഡോക്യുമെന്ററികളും അഖില്‍ സംവിധാനം ചെയ്തിട്ടുണ്ട്. പാച്ചുവും അത്ഭുതവിളക്കും ഗോവയിലും എറണാകുളത്തുമായാണ് ചിത്രീകരിക്കുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. അഖില്‍ സത്യന്റെ സഹോദരന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം വലിയ ജനപ്രീതി നേടിയിരുന്നു. സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകന്റെ ചിത്രവും അതേ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ്, ചിത്രത്തിന്റെ സംഗീതം. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
English Summary : Akhil sathyan anthikad and fahadh faasil movie