നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2: താണ്ഡവം” ചിത്രീകരണം ആരംഭിച്ചു

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനുമായി നന്ദമൂരി ബാലകൃഷ്ണ വീണ്ടും ഒന്നിക്കുന്ന “അഖണ്ഡ 2: താണ്ഡവം” ചിത്രീകരണം ആരംഭിച്ചു. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണ്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും വാഗ്ദാനം ചെയ്ത് കൊണ്ടാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ നായകനായ ബാലകൃഷ്ണ ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേർന്നു. പ്രശസ്ത സംഘട്ടന സംവിധായകരായ രാം-ലക്ഷ്മണൻ്റെ മേൽനോട്ടത്തിൽ അതിശയിപ്പിക്കുന്ന ഒരു സംഘട്ടനട്ട രംഗത്തോടെയാണ് ബോയപതി ശ്രീനു ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഹൈദരാബാദിലെ ആർഎഫ്സിയിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ലോഞ്ചിംഗ് ഇവന്റിൽ നിന്നുള്ള ബാലകൃഷ്ണയുടെ ശക്തമായ ഡയലോഗ് ഉൾപ്പെടുന്ന ആകർഷകമായ നിമിഷം പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോയും നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. തമൻ ഒരുക്കിയ പശ്ചാത്തലസംഗീതം രംഗത്തിൻറെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 25 ന് ദസറയ്ക്ക് ചിത്രം റിലീസ് ചെയ്യുമെന്നും വീഡിയോയിലൂടെ വെളിപ്പെടുത്തി.

ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ വൈകാതെ പുറത്തു വിടും. വളരെ ശ്രദ്ധാപൂർവം തന്നെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം, ഈ രണ്ടാം ഭാഗത്തെ ചുറ്റിപ്പറ്റിയുള്ള അപാരമായ പ്രതീക്ഷകളെ സാധൂകരിക്കുന്ന നിലയിൽ തന്നെ ഒരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ ബോയപതി ശ്രീനു. പാൻ ഇന്ത്യൻ ചിത്രമായാണ് “അഖണ്ഡ 2: താണ്ഡവം” റിലീസ് ചെയ്യുക.

രചന- ബോയപതി ശ്രീനു, സംഗീതം- തമൻ എസ്, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, എഡിറ്റർ- തമ്മിരാജു, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

admin:
Related Post