“2019 ൽ ജൂൺ ഫെബ്രുവരിയിൽ വരും”! നടൻ അജു വർഗീസ് തന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തതുകൊണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ഈ ബ്രേക്കിങ്ങ് ന്യൂസ് വിശ്വസ്ത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചതായും, ചരിത്രത്തില്‍ ഇത് ആദ്യമാണെന്നും ഫെബ്രുവരിയിലെ പരിപാടികള്‍ മാറ്റിവയ്ക്കുന്നതായും വാര്‍ത്തയില്‍ പറയുന്നു. അജുവിന് വട്ടായോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
എന്നാൽ കൂടുതൽ ചിന്തിക്കാൻ വരട്ടെ , ഇത് ജൂൺ എന്ന സിനിമയുടെ പ്രമോഷൻ ആണ്, നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂണ്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.
എന്തായാലും പോസ്റ്റിനുതാഴെ തമാശനിറഞ്ഞ ധാരാളം കമെന്റുകൾ വരുന്നുണ്ട്.