മുൻ വർഷങ്ങളിൽ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ഹിററുകൾ സമ്മാനിച്ച യുവ നായക നടനാണ് ജയം രവി. ‘ തനി ഒരുവൻ ‘, ‘ മൃതൻ’, ‘ ‘ റോമിയോ ജൂലിയറ്റ് ‘, ‘ വനമകൻ ‘, ‘ അടങ്കമറു’ , ‘ കോമാളി’ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ജയം രവി നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ അഖിലൻ ‘. എൻ. കല്യാണ കൃഷ്ണനാണ് രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ ഭൂലോക ‘ മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ.
‘ അഖിലൻ ‘ സിനിമയുടെ ടീസറും മേക്കിംഗ് വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു . എൺപത് ലക്ഷത്തിലധികം പേരാണ് യൂടൂബിൽ ടീസറിന് കാഴ്‌ചക്കാരായി ലഭിച്ചത്. ഈ വരവേൽപ്പ്, ‘ അഖിലൻ ‘ ജയം രവിയുടെ മറ്റൊരു ജനപ്രിയ സിനിമയായിരിക്കും എന്നതിൻ്റെ സൂചനയായിട്ടാണ് അണിയറ ശില്പികൾ കരുതുന്നത്.
ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയിൽ നിന്ന് വ്യക്തമാണ്.ആദ്യന്തം കാണികളെ ആകാംഷയുടെ അഗ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്ന ആക്ഷൻ എൻ്റർടെയ്നറായിരിക്കും സിനിമയെന്ന് പ്രതീക്ഷിക്കാം.പ്രിയ ഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായിയെത്തുന്നത്. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സെപ്റ്റംബർ 15- ന് പ്രദർശനത്തിന് സജ്ജമാവുന്ന ‘ അഖിലൻ ‘ കേരളത്തിൽ മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് റിലീസ് ചെയ്യും.
സി.കെ.അജയ് കുമാർ, പി ആർ