മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം “മിസ്സിങ് ഗേൾ”ൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നവാഗതനായ അബ്ദുൾ റഷീദ് ആണ് ചിത്രത്തിൻ്റെ സംവിധായകൻ. സിദ്ദിഖ് ലാൽ ഉൾപ്പടെ കഴിഞ്ഞ 40 വർഷത്തിനിടെ നിരവധി ടെക്നീനീഷ്യൻമാരെയും, ഹിറ്റ് സിനിമകളും, ആദ്യ സിനിമയായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതൽ അവസാന പുറത്തിറങ്ങിയ ‘ഒരു അഡർ ലവ്’ വരെ ഒരു പിടി പുതുമുഖങ്ങളേയും മലയാള സിനിമയിലേക്ക് സമ്മാനിച്ച നിർമ്മാതാവാണ് ഔസേപ്പച്ചൻ വാളക്കുഴി. ഒരു അഡർ ലവിന് ശേഷം നായകൻ, നായിക, തിരക്കഥാകൃത്ത്, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും തൻ്റെ 21മത്തെ സിനിമയെന്ന് ഔസേപ്പച്ചൻ വ്യക്തമാക്കി. ഒത്തിരി നല്ല ഗാനങ്ങൾ നൽകിയ മുൻ ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രത്തിലും നല്ല ഗാനങൾക്ക് പ്രാധാന്യമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രീകരണം പൂർത്തിയാക്കി ഉടൻ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.
”ഒരു അഡർ ലവി”ന് ശേഷം പുതുമുഖങ്ങളുമായി ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം “മിസ്സിങ്ങ് ഗേൾ
Related Post
-
ആദ്യ വാംപയർ ആക്ഷൻ ത്രില്ലറുമായി ഗോളം ടീം വീണ്ടും
കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായ ഗോളം എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ പുതിയ പരീക്ഷണവുമായി ഫ്രാഗ്രന്റ് നേച്ചർ ഫിലിം…
-
കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ നാളെ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'…
-
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…