ജൂൺ ചിത്രത്തിലെ ‘ മൊട്ടച്ചി’ എന്ന കഥാപാത്രത്തെ അത്ര പെട്ടന്ന് മറക്കാനാവില്ല. നടി വൈഷ്ണവി വേണുഗോപാലിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധെയാക്കിയ കഥാപാത്രമായിരുന്നു അത്. വൈഷ്ണവി വിവാഹിതയായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. താരത്തിന്റെ ദിർഘകാല സുഹൃത്തായ രാഘവാണ് വരൻ. ഒരു ഫോട്ടോഷൂട്ടിനിടയിൽ രാഘവ് നന്ദകുമാർ തന്നെ പ്രൊപ്പോസ് ചെയ്ത വീഡിയോ വൈഷ്ണവി പങ്കുവെച്ചിരുന്നു.
‘ഫോട്ടോഷൂട്ട് പെട്ടെന്ന് വിൽ യു മാരി മീ നിമിഷങ്ങളായി മാറിയാൽ എന്തു സംഭവിക്കും’, ഞാൻ യെസ് പറഞ്ഞു. എന്നാണ് വീഡിയോ ഷെയർ ചെയ്തു കൊണ്ട് വൈഷ്ണവി പറഞ്ഞത്. താരങ്ങളായ അർച്ചന കവി, നൂറിൻ ഷെരീഫ്, ഫാഹിം സഫർ എന്നിവരും വിവാഹ ചടങ്ങിനായി എത്തി. ജയരാജ് സംവിധാനം ചെയ്ത ഭയാനകം (2018) ആയിരുന്നു വൈഷ്ണവിയുടെ അരങ്ങേറ്റചിത്രം. പിന്നീട് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന എന്നി ചിത്രങ്ങളിലും അഭിനയിച്ചു.