സിനിമയ്ക്ക് കരാർ നൽകിയാൽ അതിനൊപ്പം തങ്ങളുടെ ആവശ്യങ്ങളും താരങ്ങൾ മുന്നോട്ട് വെയ്കാറുണ്ട്. പലതും നിർമ്മാതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. ഇപ്പോൾ നടി രശ്‌മിക യുടെ രസകരമായ ഒരു ആവശ്യം എന്തെന്നാൽ തന്റെ വളർത്തുനായയ്ക്കും വിമാന ടിക്കറ്റ് വേണമെന്നാണ് നടിയുടെ ആവശ്യം. താനില്ലാതെ നായയ്ക്ക് ഇരിക്കാൻ കഴിയില്ലെന്ന് നടി പറയുന്നു.
നടിമാർക്ക് ഒപ്പമുള്ള സ്റ്റാഫിന് ബിസിനസ് ക്ലാസ് ടിക്കറ്റും ഫൈവ് സ്റ്റാർ താമസവും ആവശ്യപ്പെടുന്ന നടിമാരെ നമ്മൾ കണ്ടിട്ടുണ്ട്. രശ്മിക ഒരു പടി കൂടി മുന്നോട്ട് പോയി. വിമാനത്തിൽ ലഗേജിനൊപ്പം വളർത്തു മൃഗങ്ങളെയും അനുവദിക്കാറുണ്ട് അത് പ്രത്യേകം സർട്ടിഫിക്കറ്റും മറ്റും ഉണ്ടെങ്കിൽ സാധ്യമാണ്, പ്രത്യേകമായി ചാർജ് ഇതിന് ഈടാക്കും , നായയുടെ തൂക്കത്തിനനുസരിച്ചാണ് ഈ ചാർജ് ഈടാക്കുന്നത്. ഇത് ഏതാണ്ട് മറ്റൊരു ടിക്കറ്റ് പോലെയാണ്.
സാധാരണഗതിയിൽ, നിർമ്മാതാക്കൾ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങളിൽ നായക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് പണം ലാഭിക്കാൻ ശ്രമിക്കുന്നു. പക്ഷെ നടിമാർ ഇത്തരം ആവശ്യങ്ങൾ മുന്നോട്ട് വെയ്കുമ്പോൾ നടിയുടെ അതേ വിമാനത്തിൽ നായയെയും ബുക്ക് ചെയ്യാൻ നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു.
എന്നാൽ എല്ലാ എയർലൈനുകളും വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ല. അതിനാൽ അത് നിർമ്മാതാക്കൾക്കുള്ള ഓപ്ഷനുകൾ പരിമിതപ്പെടുത്തുന്നു. അതോടൊപ്പം, വിമാനങ്ങളുടെ സമയവും അതിനനുസരിച്ച് അവരുടെ ഷെഡ്യൂൾ ആസൂത്രണം ചെയ്യുന്നതും എല്ലാം ബുദ്ധിമുട്ടാണ്.
English Summary : Actress Rashmika Demands Flight Tickets For Her Dog