നാൽപതു വയസ്സ് ആയതോടുകൂടി താൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. തന്റെ ഡെയ്ലി വ്ളോഗിന്റെ ഭാഗമായി രഞ്ജിനി എടുത്ത വീഡിയോയിലൂടെയാണ് തന്റെ അവസ്ഥ പങ്കുവെച്ചിരിക്കുന്നത്. “പട്ടി നക്കിയ ജീവിതം “എന്ന് കേട്ടിട്ടുണ്ടോ, ഇതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ
ജീവിതത്തിൽ എന്തെങ്കിലും ചെയ്യാനുള്ള താല്പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്കു ഒന്നിലും ഫോക്കസ് ചെയ്യാൻ സാധിക്കുന്നില്ല. അത്രക്കും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയാണ്. എന്താ നടക്കുന്നതെന്നും, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കൺഫ്യൂഷനിലാനിപ്പോൾ. എന്തു ചെയ്യണമെന്ന് എനിക്കു അറിയില്ല, വീട്ടിൽ തിരിച്ചു വരണമെന്നില്ല, എവിടെയെങ്കിലും യാത്ര ചെയ്തു നടന്നാൽ മതി, എപ്പോഴും ഒറ്റയ്ക്ക് ഇരിക്കണം, അതുപോലെ അറിയുന്ന ആളുകളെ ഒന്നു കാണാനും തോന്നുന്നില്ല. എനിക്കെന്താണ് സംഭവിച്ചതെന്നു ഞാൻ സെർച്ച് ചെയ്തു നോക്കി. ഒന്നുകിൽ ഇതു ഡിപ്രെഷൻ ആയിരിക്കും, ഇല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസസ് ആവും.
പലതും വായിച്ചതിൽനിന്നും മിഡ് ലൈഫ് ക്രൈസസ് എന്നാണ് തോന്നുന്നത്. നാൽപതു വയസാവുമ്പോൾ ഇതു വരുമെന്നാണ് തോന്നുന്നത്. ഡിപ്രെഷനേക്കാളും മിഡ് ലൈഫ് ക്രൈസസ് ആണ് നല്ലത്. കാരണം ‘കുറച്ചു കഴിയുമ്പോൾ പോകുമല്ലോ ‘. ഇതുവരെ ജീവിച്ചിട്ടും ഒന്നും നേടിയിലെന്നു തോന്നുന്നു. ഞാനൊക്കെ വളരെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആളാണ്.പക്ഷെ അതൊന്നും എനിക്കു കാണാൻ സാധിക്കുന്നില്ല എന്നതാണ് സത്യം.
ഇതിനെല്ലാം 2023 നല്ലൊരു വർഷമായി മാറുമെന്ന് കരുതുന്നു. എല്ലാരേയും പോലെ ഈ പുതുവർഷത്തിൽ തീരുമാനിക്കുന്ന കാര്യങ്ങളെ എനിക്കുള്ളൂ. ഫിറ്റ്നസ് നോക്കണം, വെയ്റ്റ് കുറക്കണം, മദ്യപാനം നിർത്തണം, ഭക്ഷണം കഴിക്കുന്നത് കുറക്കണം എന്നൊക്കെയാണ്.