നടി മൃദുല വിജയ് വിവാഹിതയാകുന്നു, വരന്‍ സീരിയല്‍ താരം യുവകൃഷ്ണ

ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടി മൃദുല വിജയ് വിവാഹിതയാകുന്നു. പരമ്പരകളിലൂടെ തന്നെ ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണയാണ് വരന്‍. വിവാഹനിശ്ചയം ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും.

തിരുവനന്തപുരം സ്വദേശിയാണ്  മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാര്‍. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നുവെങ്കിലും വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്.  സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയുമാണ് സഹോദരിമാര്‍

സീരിയല്‍ താരങ്ങളാണെങ്കിലും ഇരുവരുടെയും പ്രണയവിവാഹമല്ല.  മൃദുലയുടെയും യുവയുടെയും ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകള്‍. മൃദുലയ്ക്ക് നൃത്തവും. 2021ലാവും വിവാഹം.

English Summery : Actress Mridula Vijay is getting married to groom serial star Yuvakrishna

admin:
Related Post