മലയാളികളുടെ പ്രിയ താരമാണ് മമ്ത മോഹൻദാസ്. ക്യാൻസർ രോഗത്തെ ധൈര്യം കൊണ്ട് തോൽപ്പിച്ച് മുന്നേറിയ മമ്ത ഒരുപാട് പേർക്ക് പ്രചോദനമാണ്. ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്തയുടെ വിശേഷങ്ങളും പലർക്കും ഉന്മേഷം നൽകുന്നതാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മമ്ത. ഒമ്പത് മാസങ്ങൾക്ക് ശേഷമാണു രോഗവിവരം താൻ അച്ഛനോടും അമ്മയോടും പറഞ്ഞതെന്നും അവർക്ക് പെട്ടെന്നു അത് സഹിക്കാൻ കഴിഞ്ഞില്ല എന്നും മമ്ത പറയുന്നു. രോഗത്തെ മറക്കാനുള്ള ശ്രമത്തിനിടയിൽ താൻ സ്വയം മറയ്ക്കാപെട്ടതായും താരം പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്തയുടെ തുറന്നു പറച്ചിൽ.
അസുഖം കുടുതലായതോടെ ഞാൻ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നത്തോടെ ഞാൻ എന്റെ രോഗവിവരം മറന്നുപോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. ശേഷം ഞാൻ നാട്ടിൽ വന്ന് പമ്പിൽ എണ്ണ അടിക്കാൻ പോയപ്പോൾ, എന്നെ കണ്ടതും പെട്ടെന്നു ഒരാൾ ചോദിച്ചു.’ അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി ? വല്ല അപകടം പറ്റിയതാണോ ‘ എന്ന്. അതോടെ പെട്ടന്നു തലയിൽ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓർമ്മ വന്നത് മേക്കപ്പ് ഇടാതെയാണ് പുറത്ത് വന്നത്.
ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവർക്ക് സ്വകാര്യത എന്തെന്ന് അറിയില്ല. കഴിഞ്ഞ മൂന്ന് മാസങ്ങൾ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്ത് വെള്ളപാടുകൾ കാണും അത് ബുദ്ധി മുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്കു ബ്രൗൺ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. പുറത്തുള്ളവരിൽ നിന്നും ഒളിച്ചു വെച്ച് ഒളിച്ചു വെച്ച് എന്നതിൽ നിന്നു തന്നെ ഒളിക്കാൻ തുടങ്ങി. എന്നിൽ പോലും ഞാനില്ലാതെയായി. പഴയ, കരുത്തയായ മമ്തയെ എനിക്ക് നഷ്ടമായി. അതിന് ശേഷമാണു ആയുർവേദ ചികിത്സാ ആരംഭിക്കുകയും മാറ്റം കാണാൻ തുടങ്ങിയതും – മമ്ത പറഞ്ഞു.