അടുത്തിടെ ദേശീയ വനിത കമ്മിഷൻ അംഗമായി നിയമിതയായ ഖുശ്ബു ബാല്യത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച് മനസ്സ് തുറന്നിരിക്കുന്നു. എട്ടു വയസുമുതൽ 15 വയസ്സ് വരെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഖുശ്ബു വെളിപ്പെടുത്തിയത്. കുട്ടികൾ തങ്ങൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് തുറന്നു പറയേണ്ടതുണ്ടെന്നും എന്നാൽ മിക്ക കേസുകളിലും അങ്ങനെയല്ല സംഭവിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. ഒരു കുട്ടി ചൂഷണം ചെയ്യപെടുമ്പോൾ അത് അവരുടെ മുഴുവൻ ജീവിതത്തെ തന്നെ ബാധിക്കുന്നു. വളരെയധികം പീഡനം സഹിക്കേണ്ടി വന്ന ആളാണെന്റെ അമ്മ. ഭാര്യയെ തല്ലുന്നത് തന്റെ അവകാശമാണെന്നാണ് അയാൾ വിചാരിച്ചത്. ഭാര്യയെ മാത്രമല്ല കുട്ടികളെയും അയാൾ തല്ലി. അയാളുടെ ഒരേയൊരു മകളെ ലൈംഗികമായും പീഡിപ്പിച്ചു.
കുട്ടിക്കാലത്ത് ഞാനതിനു വിധേയയാകുമ്പോൾ, എനിക്ക് പേടിയായിരുന്നു. മറ്റേതൊരു വേട്ടക്കാരനെയും പോലെ എന്റെ പിതാവും ഞാനാരോടെങ്കിലും എന്തെങ്കിലും പറഞ്ഞാലുള്ള ആനന്തരഫലത്തെ കുറിച്ചു എന്നെ ഭിഷണിപ്പെടുത്തി. എന്റെ അമ്മയെയും മൂന്ന് സഹോദരങ്ങളെയും ഉപദ്രെവിക്കുമെന്ന് അയാളെന്നെ നിരന്തരം ഭിഷണിപെടുത്തറു ണ്ടായിരുന്നു. അയാൾ ഞങ്ങളെ ഉപേക്ഷിച്ചു പോയി. എന്നാൽ താൻ പിന്നീട് സിനിമയിൽ തിളങ്ങാൻ തുടങ്ങിയ കാലത്ത് പിതാവ് വീണ്ടും അടുത്ത് കൂടാൻ ശ്രമിച്ചിരുന്നുവെന്ന് ഖുശ്ബു പറയുന്നു. “ഞങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിച്ചതിന് ശേഷം, തിരിച്ചുവരാൻ അയ്യാൾ പരമാവധി ശ്രെമിച്ചു. നിരന്തരം സന്ദേശങ്ങൾ അയച്ചു. പക്ഷെ ഞങ്ങൾ ആ വാതിൽ എപ്പോഴും അടച്ചിട്ടു. അയാൾ കഴിഞ്ഞ വർഷം മരിച്ചുവെന്ന് അറിഞ്ഞു. 37 വർഷമായി ഞാൻ അയാളോട് സംസാരിച്ചിട്ടില്ല. കർമ്മ എന്നൊന്നുണ്ട്, അതെല്ലാത്തിനോടും പകരം വിട്ടും. അദ്ദേഹത്തിന് മൂന്ന് ആണ്മക്കളുണ്ടായിരുന്നു. പക്ഷെ അവരാരും അദേഹത്തിന്റെ ശവസംസ്കാരത്തിന് പോയില്ല “.
മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തിൽ ജനിച്ച ഖുശ്ബു 1980 കളിൽ ബാലതാരമായാണ് കരിയർ ആരംഭിച്ചത്. പുരുഷാധിപത്യ അടിച്ചമർത്തലിനും സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകൾക്കുമെതിരെ പോരാടുന്ന ശക്തമായ ഇച്ഛശക്തിയുള്ള നിരവധി കഥാപാത്രങ്ങളെ ഖുശ്ബു അവതരിപ്പിച്ചു. അച്ഛനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതിനു ശേഷവും അയാൾ തന്റെ സിനിമകളുടെ സെറ്റിൽ വന്ന് ശല്യപെടുത്തുമായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. “പണത്തിന് വേണ്ടി ഞാൻ എന്തും ചെയ്യുമെന്നും അയാൾ എന്റെ നിർമാതകളോട് പറയാറുണ്ടായിരുന്നു. എന്നാൽ നിർമ്മാതാക്കൾ എന്നെ സംരക്ഷിച്ചു. അയാളെ സെറ്റിൽ നിന്ന് പുറത്താക്കി, ഇവിടെയൊന്നും കണ്ടുപോവരുതെന്നും താക്കിത് നൽകി”.