അഭിനയ നാളുകൾ ഓർത്ത് നടിയും രാഷ്ട്രീയ നേതാവുമായ സ്മൃതി ഇറാനി

നടി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ സുപരിചിതയായ താരമാണ് സ്മൃതി ഇറാനി. ‘ക്യോൻകി സാസ് ബീ കബി ബഹുഥി’ എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ താൻ ഓട്ടോയിലാണ് സെറ്റിലെത്തിയതെന്ന ഓർമ്മകൾ പറഞ്ഞ് സ്മൃതി ഇറാനി. കാർ വാങ്ങാനുള്ള കാശില്ലാത്തതായിരുന്നു അതിന് കാരണം. മേക്കപ്പ്മാൻ വരെ കാറിൽ വന്നിരുന്ന സെറ്റിലേക്ക് താൻ ഓട്ടോയിലെത്തുമ്പോൾ എല്ലാവർക്കും ഞെട്ടാലായിരുനെന്നും സ്മൃതി പറയുന്നു. നീലിഷ് മിശ്രയുമായുള്ള അഭിമുഖത്തിലാണ് തന്റെ വരുമാനത്തെക്കുറിച്ചുള്ള നിർമ്മാതാവ് ശോഭ കപൂറിനു തന്നോടുള്ള പെരുമാറ്റത്തെകുറിച്ച് സ്മൃതി പറഞ്ഞത്.

“ക്യോൻകീ സാസ് ബി കബി ബഹുഥി യിൽ അഭിനയിച്ചു തുടങ്ങിയതിന്റെ ആദ്യ വർഷം 1800 ആയിരുന്നു എനിക്ക് ലഭിച്ചത്. പിന്നീട് ഞാൻ വിവാഹിതയായപ്പോൾ എനിക്കും സുബിനുമായി 30,000 രൂപ ലഭിച്ചു”സ്മൃതി പറയുന്നു. ഞാൻ ഓട്ടോയിൽ വരുന്നതു കണ്ട് ബുദ്ധിമുട്ട് തോന്നിയിട്ട് എന്റെ മേക്കപ്പ്മാൻ പോലും എന്നോട് കാർ വാങ്ങാൻ പറഞ്ഞു സ്മൃതി കൂട്ടിച്ചേർത്തു. സെറ്റിൽ ഭക്ഷണം, പാനീയം എന്നിവ പ്രവേശിപ്പിക്കില്ലെന്നതായിരുന്നു നിർമ്മാതാവ് ശോഭയുടെ നിയമമെന്ന് സ്മൃതി പറയുന്നു. ഉപകാരങ്ങൾക്ക്‌ കേടുവരാതിരിക്കാനായിരുന്നു ആ നിയമം. അഭിനേതാക്കൾക്ക് ചായ കുടിക്കാനുള്ള അനുവാദം നൽകിയാലും അണിയറപ്രവർത്തകർക്ക് അതു ലഭിക്കണമെന്നില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അണിയറപ്രവർത്തകരായ സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കാനായി പുറത്തുപോകുമായിരുന്നെനും സ്മൃതി കൂട്ടിച്ചേർത്തു. തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് അവർ സീരിയലിൽ അവതരിപ്പിച്ചിരുന്നത്. 2003 ലാണ് സ്മൃതി ഭാരതീയ ജനത പാർട്ടിയിൽ അംഗത്വമെടുത്തത്.  

admin:
Related Post