തമിഴ് ഹാസ്യ നടന് യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയാണ് വധു. ഇന്നലെ രാവിലെ തിരുട്ടാനിയിലെ മുരുകന് ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് വിവരം. സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി മാര്‍ച്ചില്‍ ചെന്നൈയില്‍ വിരുന്ന് സംഘടിപ്പിക്കുമെന്ന് യോഗി തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.
രജനീകാന്തിന്റെ ‘ദര്‍ബാര്‍’ സിനിമയിലാണ് യോഗി ബാബു അവസാനം അഭിനയിച്ചത്. ചിത്രത്തിലെ യോഗിയുടെ കഥാപാത്രവും ഹാസ്യരംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ധനുഷ് നായകനാവുന്ന ചിത്രം ‘കര്‍ണനാണ് യോഗിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. തമിഴില്‍ കൈനിറയെ ചിത്രങ്ങളാണ് യോഗിക്ക്. 2009 ലാണ് യോഗി ബാബു സിനിമയിലേക്ക് എത്തിയത്. തുടര്‍ന്നിങ്ങോട്ട് നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. ‘കോലമാവു കോകില’യില്‍ നയന്താരയ്ക്കൊപ്പം ശ്രദ്ധേയമായൊരു വേഷം ചെയ്തിട്ടുണ്ട്.