തന്റെ നിലപാടുകൾ ശക്തമായി തുറന്നു പറയുന്ന നടനാണ് തെന്നിന്ത്യൻ താരം പ്രകാശ് രാജ്. തിരുവനന്തപുരത്ത് അരങ്ങേറിയ മാതൃഭൂമി അക്ഷര മേളയിൽ പങ്കെടുക്കാനെത്തിയതാണ് താരം. പഠാൻ ചിത്രത്തെ വിമർശിക്കുന്നവർ കുരയ്ക്കും മാത്രമാണ് ചെയുക, പക്ഷെ കടിക്കില്ലെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ” അവർക്ക് പഠാൻ നിരോധിക്കണമെന്നായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് ഇപ്പോൾ പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ പക്ഷെ കടിക്കില്ല” പ്രകാശ് രാജ് പറഞ്ഞു.
ഞാൻ കണ്ടത്തിൽ വെച്ച് ഏറ്റവും മോശമായ ചിത്രമാണ് കാശ്മീർ ഫയൽസ്, പക്ഷെ നമുക്കറിയാം ഇതാര് നിർമിച്ചതാണെന്നത്. അന്താരാഷ്ട്ര ജൂറി അതിനെ മാറ്റി നിർത്തുകയാണ് ഉണ്ടായത്. എന്തു കൊണ്ടാണ് തനിക്കു ഓസ്കാർ ലഭിക്കാത്തതെന്ന് സംവിധായൻ ചോദിക്കുന്നത്. വളരെ സെൻസിറ്റീവായിട്ടുള്ള മാധ്യമമാണ് നമുക്ക് ചുറ്റുമുള്ളത്. ഒരു പ്രത്യേക അജണ്ടയിലുള്ള ചിത്രം ഇവിടെ ചെയ്യാനാകും. എനിക്കു ലഭിച്ച വിവരങ്ങൾ അനുസരിച്ച് 2000 കോടിയാണ് ഇത്തരം ചിത്രങ്ങൾ ഒരുക്കാൻ അവർ മാറ്റിവച്ചിരിക്കുന്നത്.
പക്ഷെ നിങ്ങൾക്ക് എപ്പോഴും ഒരാളെ വിഡ്ഢിയാക്കാനാകില്ല. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ ഒരുങ്ങിയ കശ്മീർ ഫയൽസിനെ വിമർശിച്ച് കൊണ്ട് പ്രകാശ് രാജ് പറഞ്ഞു. പഠാനിലെ ബേഷാറം രംഗ് എന്ന ഗാനത്തിൽ ദീപിക പദുകോൺ ധരിച്ച കാവി വസ്ത്രത്തിനെതിരെയാണ് പ്രതിഷേധങ്ങൾ ഉയർന്നത്. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും 800 കോടിയിലേറെ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു.