നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനാക്കുന്നു. എഞ്ചിനീയറും മോഡലുമായ കല്യാണി മേനോനാണ് വധു.ഇരുവരും പത്തു വർഷത്തോളമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച രാവിലെ കൊച്ചി ബോൾഗാട്ടി ഇവന്റ് സെന്ററിലാണ് ഇരുവരുടെയും വിവാഹം. ‘വജ്രം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് മിഥുൻ സിനിമയിൽ തുടക്കം കുറിച്ചത്. ബഡ്ഡി, ആന മയിൽ ഒട്ടകം, ബട്ടർഫ്‌ളൈ എന്നി ചിത്രങ്ങളിലും മിഥുൻ വേഷമിട്ടുണ്ട്.
മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ അനിയത്തിയാണ് കല്യാണി. സ്കൂളിൽ പഠിക്കുമ്പോൾ മിക്കപ്പോഴും മീനാക്ഷിയുടെ വീട്ടിൽ ഒന്നിച്ചിരുന്നു കബൈൻഡ് സ്റ്റഡി നടത്തുമായിരുന്നുവെന്നും ഇതിലൂടെയാണ് ഇവരുടെ പ്രണയം പുതുലഞ്ഞതെന്നും മൃദുല കുറിപ്പിൽ പറഞ്ഞിരുന്നു. എന്റെ കബൈൻഡ് സ്റ്റഡി ഗുണകരമായതു മിഥുനും കല്യാണിക്കുമാണ്, താൻ സ്റ്റഡി ചെയ്യുന്നത് ഏറ്റവും കൂടുതൽ വെറുത്തിരുന്ന ഒരു പെൺകുട്ടിക്ക് ഇനി ഇപ്പോൾ എപ്പോഴും എന്റെ മുഖം കാണുക എന്നല്ലാതെ അവൾക്കു വേറെ വഴികളില്ല എന്ന് മൃദുല ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.
വിവാഹത്തിന്റെ മുന്നേയുള്ള ആഘോഷചടങ്ങിനിടെ നൃത്തചുവടുകളുമായി വേദിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് സഹോദരിയും നടിയുമായ മൃദുല. മൃദുലാക്കൊപ്പം അവതാരകനും നടനുമായ ജീവയുടെ ഭാര്യയും മോഡലുമായ അപർണ തോമസിനെയും വീഡിയോയിൽ കാണാം. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.