നടൻ ജഗതി ശ്രീകുമാറിന് ഇന്ന് 72-ആം പിറന്നാൾ

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഹാസ്യകഥാപാത്രമാണ് നടൻ ജഗതി ശ്രീകുമാർ. ഇന്ന് 

72- ആം  ജന്മദിനം ആഘോഷിക്കുകയാണ് അദ്ദേഹം. ലോകത്തുള്ള നിരവധി ആരാധകരാണ് ജന്മദിനാശംസകൾ അറിയിക്കുന്നത്.

ജഗതി ശ്രീകുമാറും മമ്മൂട്ടിയും ചേർന്നുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചുകൊണ്ട് ജന്മദിനാശംസകൾ നേരുന്നത്.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി അഭിനയിച്ച സിബിഐ ഫൈവിലൂടെ ജഗതിയെ പ്രേക്ഷകർക്കു കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. സേതുരാമയ്യർക്കൊപ്പം വിക്രം എന്ന കഥാപാത്രമായി ജഗതി ശ്രീകുമാർ അഭിനയിച്ചിരുന്നു. കുറച്ചു മിനിറ്റുകൾ മാത്രമേ ഇദ്ദേഹം ആ സീനിൽ ഉണ്ടായിരുന്നുള്ളു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്തിരുന്ന ‘ഇടവപ്പാതി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോകുംവഴിയിൽ 2012മാർച്ച്‌ 10ന്  അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ആ അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരുക്കെറ്റ് ചികിത്സായിലായിരുന്നു. ജഗതി ഒരുപാട് ചികിത്സക്ക് ശേഷമാണു ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്.

admin:
Related Post