കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, ലളിതമായ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ‘അച്ഛനൊരു വാഴ വെച്ചു’, മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മനു ഗോപാൽ തിരക്കഥ ഒരുക്കി, സന്ദീപ് ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എ. വി. അനൂപ് ആണ്.
നിരഞ്ജ് മണിയൻപിള്ള, ജോണി ആൻറ്റണി, ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ശാന്തി കൃഷ്‌ണ, ലെന, അപ്പാനി ശരത്, ആത്മിയ രാജൻ, ഭഗത് തുടങ്ങി ഒരു കൂട്ടം പ്രേക്ഷക പ്രിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ കേരളത്തിലെ മുൻനിര സംരംഭകനും, ചിത്രത്തിൻ്റെ നിർമ്മാതാവുമായ എ. വി. അനൂപും ഒരു പ്രധാന വേഷത്തിലെത്തുന്നു.
കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന രസകരമായ ഈ ചിത്രം, പേര് പോലെ തന്നെ കൗതുകം നിറഞ്ഞതാണ്. ഏതൊരു മലയാളിക്കും ചേർത്ത് നിർത്താൻ കഴിയുന്ന കഥാപശ്ചാത്തലവും, കഥാപാത്രങ്ങളുമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ‘അച്ഛനൊരു വാഴ വെച്ചു’ ഉൾപ്പെടെ 400ൽ അധികം സൂപ്പർഹിറ്റ് മലയാളം സിനിമകളും, ഒറിജിനൽസും, ഷോസും ആസ്വദിക്കാൻ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാം.