നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. രാഹുല്‍ മാധവ്, അജ്മല്‍ അമീർ, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റ്യൻ, വെഞ്ച്‌സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാഹുലിനും അജ്മലിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നസീര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറെ കൗതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റേതായി ഇതിനോടകം പുറത്തിറക്കിയ ടൈറ്റില്‍ പോസ്റ്ററും, ഫസ്റ്റ്ലുക്ക് പോസ്റ്ററും. സംവിധായകൻ അഖില്‍ ശ്രീനിവാസിൻ്റേതാണ് ചിത്രത്തിന്റെ കഥ. ആനന്ദ് രാധാകൃഷ്ണൻ, നൗഫൽ അബ്ദുള്ള എന്നിവർ ചേർന്നാണ് തിരക്കഥയൊരിക്കിയിരിക്കുന്നത്. റഫീക് ഇബ്രാഹിമാണ് ചിത്രത്തിൻ്റെ കോ-ഡയറക്ടര്‍. ജെയിംസ് മാത്യു, അനീഷ് ആന്റണി, അഖില്‍ ആന്റണി എന്നിവർ സഹനിർമ്മാതാക്കളാകുന്ന ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സല്‍മാന്‍ അനസ്, റുംഷി റസാഖ് എന്നിവരാണ്.
ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്‍, ബാല മുരുഗന്‍, എഡിറ്റിംഗ്- നൗഫല്‍ അബ്ദുള്ള, ജിത്ത് ജോഷി, സംഗീതം- ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍- നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് ഡയറക്ടര്‍- സാബു റാം, മേക്കപ്പ്- റോണി വെള്ളത്തൂവല്‍- കോസ്റ്റ്യൂം- അരുണ്‍ മനോഹർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്. മുരുഗന്‍, സംഘട്ടനം- മാഫിയ ശശി, സൗണ്ട് ഡിസൈന്‍- വിക്കി കിഷൻ, മിക്സിങ്- അജിത് എ ജോർജ്, പി.ആർ.ഒ- പി.ശിവപ്രസാദ്, മാർക്കറ്റിങ്- 1000 ആരോസ്, സ്റ്റില്‍സ്- നിതിന്‍, ഡിസൈന്‍- എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.