ആമിറിന്റെ അമ്മ സീനത്ത് ഹുസൈൻ കേക്ക് മുറിക്കുന്ന ആഘോഷത്തിന്റെ വീഡിയോ വൈറലാകുകയാണ്. കാരണം ഈ അടുത്ത് വിവാഹ മോചിതരായ അമീർ ഖാനും മുൻ ഭാര്യ കിരൺ റാവുവും അവരുടെ മകൻ ആസാദിനൊപ്പം ആ ആഘോഷത്തിൽ പങ്കെടുത്തു. അവർ സഹ-മാതാപിതാക്കളായി തുടരുന്നു.
ആമിർ ഖാൻ തന്റെ തിരക്കുകളിൽ നിന്ന് കുറച്ച് സമയം മാറി കുടുംബത്തോടൊപ്പം ആ സമയം ചിലവഴിക്കുകയും ചെയ്തു. ആമിറിന്റെ അമ്മ സീനത്ത് ഹുസൈന്റെ ജന്മദിനമായിരുന്നു. ഇവർ ഒരുമിച്ചുള്ള വിഡിയോ ആരാധക ഏറ്റെടുത്തിരിക്കുകയാണ്.
അമിതാഭ് ബച്ചൻ, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരോടൊപ്പം അഭിനയിച്ച 2018 ലെ തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രമായിരുന്നു ആമിർ ഖാന്റെ അവസാന ഓൺസ്ക്രീൻ പ്രോജക്റ്റ്. ഒരു ഇടവേളയ്ക്ക് ശേഷം അമീർഖാന്റെ പുതിയചിത്രം ലാൽ സിംഗ് ഛദ്ദ ആഗസ്റ്റിൽ റിലീസിന് ഒരുങ്ങുകയാണ്.
https://www.instagram.com/tv/Cey73CPr3GP/?utm_source=ig_web_copy_link
English Summary : Aamir Khan Celebrates his Mom’s Birthday With Ex-Wife Kiran Rao And Son Azad