ആട് 3 ഉടന്‍; പിങ്കി ഉണ്ടാകില്ലെന്ന് മിഥുന്‍

തീയേറ്ററില്‍ വന്‍ പരാജയം ഏറ്റുവാങ്ങി സിനിമയുടെ സിഡി ഇറങ്ങിയ ശേഷം ഹിറ്റായചിത്രമാണ് ആട്. ആടിലെ എല്ലാ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാണ്. മറ്റൊരു സിനിമയിലെ കഥാപാത്രങ്ങള്‍ക്കും ഇത്രയേറെ സ്വീകാര്യത ലഭിച്ച് കാണില്ല. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പിങ്കി എന്ന ആട് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. ഇപ്പോഴിതാ ആട് 3ല്‍ പിങ്കി ഉണ്ടാകില്ലയെന്നാണ് മിഥുന്‍ പറയുന്നത്.

ഇതൊരു ബിഗ് ബജറ്റ് മൂവിയാണ്. ആദ്യ പകുതിയും ക്ലൈമാക്‌സും റെഡിയായി കഴിഞ്ഞു. ഇനി ബാക്കിയുള്ളത് എഴുതണം. അടുത്ത രണ്ടു മാസത്തിനുള്ളില്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ജയസൂര്യ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ തുടങ്ങി ആദ്യ രണ്ടു ഭാഗത്തെ താരങ്ങളെല്ലാം തന്നെ മൂന്നാം ഭാഗത്തില്‍ ഉണ്ടാകും. പക്ഷേ മൂന്നാം ഭാഗത്തില്‍ പിങ്കി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വില്ലന്മാരായി കൂടുതല്‍ കഥാപാത്രങ്ങള്‍ കൂടി എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ആശയവും പരീക്ഷണവുമായിരിക്കും ആട് 3യിലൂടെ പ്രേക്ഷകരിലേക്കെത്തുക. മിഥുന്‍ കൂട്ടി ചേര്‍ത്തു.

admin:
Related Post