തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഫാസില്‍ എന്നയാളെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസികപ്രശ്നമുള്ളതായി സംശയമുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം വീട്ടുകാര്‍ക്കൊപ്പം ഇയാളെ വിട്ടയച്ചേക്കും.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൃഷ്ണകുമാറിന്റെ വീട്ടിലെത്തിയ യുവാവ് ഗേറ്റിലടിച്ച് ബഹളം വെച്ചു. അങ്ങനെ കാര്യം അന്വേഷിച്ചെങ്കിലും ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുറക്കില്ലെന്ന് പറഞ്ഞതോടെ ഗേറ്റ് ചാടി ഇയാള്‍ വീട്ടുവളപ്പില്‍ പ്രവേശിച്ചു. പിന്നിട് ബഹളം വെച്ചതോടെയാണ് നടന്‍ പോലീസിനെ വിളിച്ചത്. പോലീസെത്തി ഇയാളെ കൈയോടെ പിടികൂടി. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയുടെ ആരാധകനാണ് താനെന്നും നടിയെ കാണാന്‍ വന്നതെന്നാണെന്നുമാണ് ഇയാള്‍ പറഞ്ഞതെന്ന് പോലീസ് പറയുന്നു.
English Summary : A youth has been arrested for trying to break into the house of actor Kishnakumar