തീയേറ്ററിൽ വമ്പൻ വിജയമായ രക്ഷിത് ഷെട്ടി ചിത്രം 777 ചാര്‍ളി ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ആമസോൺ പ്രൈമിലാണ് ചിത്രം എത്തുന്നത്. അഞ്ച് ഭാഷകളില്‍ ഈ മാസം 30ന് എത്തും. ചാർളി എന്ന നായയെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഗംഭീര അഭിപ്രായമായിരുന്നു തീയേറ്ററിൽ നിന്ന് ലഭിച്ചത്.
വൂട്ട് സെലക്റ്റ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നേരത്തെ കന്നഡ ഭാഷയിൽ ചിത്രം എത്തിയിരുന്നു. ജൂണ്‍ 10 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. രാജ്യത്തിൻറെ പല ഭാഗങ്ങളിലായി റിലീസ് തീയതിക്ക് മുൻപ് തന്നെ പെറ്റ് ലവേഴ്‌സിന് വേണ്ടി ചിത്രം ഒരുങ്ങിയിരുന്നു. എല്ലാ മൃഗസ്നേഹികൾക്കും മനസ്സിൽ തൊടുന്ന ചിത്രമായി മാറിയിരുന്നു. കണ്ണീരോടെ പല പ്രേക്ഷകരും തീയേറ്ററിൽ നിന്ന് ഇറങ്ങി വരുന്ന വീഡിയോകളെല്ലാം വൈറലായി മാറിയിരിന്നു.
മലയാളിയായ കിരണ്‍രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചാര്‍ലി ധര്‍മയുടെ ജീവതത്തിലേക്ക് എത്തിചേരുന്നതും അതിലൂടെ ധര്‍മ്മയുടെ ജീവതത്തില്‍ ഉണ്ടാകുന്ന മാറ്റവുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം. ചാർലി. 777 ചാർലി’യുടെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണം ഏറ്റെടുത്തിരുന്നത്.